27 December Friday

അങ്കമാലി ഫെസ്റ്റ്‌ തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Sunday Nov 24, 2024


അങ്കമാലി
കർഷകകൂട്ടായ്മയും സൂം പ്ലസ് ഇവന്റ്സും ചേർന്ന്‌ നടത്തുന്ന അങ്കമാലി ഫെസ്റ്റ്‌ തുടങ്ങി. നാസ് ഓഡിറ്റോറിയത്തിൽ നടക്കുന്ന ഫെസ്റ്റ് ഡിസംബർ രണ്ടുവരെ നടക്കുമെന്ന് ഫെസ്റ്റ് സംഘാടകരായ നിക്സൺ സി റാഫേലും രഞ്ജിത് ചന്ദ്രനും രാജീവ് അങ്കമാലിയും അറിയിച്ചു. ഫെസ്റ്റിന്റെ ഭാഗമായി ഫുഡ്കോർട്ട്, ഗൃഹോപകരണങ്ങൾ, ഗ്രന്ഥശേഖരം തുടങ്ങി മുപ്പതോളം സ്റ്റാളുകളുണ്ട്. പകൽ 11 മുതൽ രാത്രി ഒമ്പതുവരെയാണ് പ്രദർശനം. പ്രവേശനം സൗജന്യം.

ഫെസ്റ്റ് അങ്കമാലി നഗരസഭാ വൈസ് ചെയർപേഴ്സൺ സിനി മനോജ് ഉദ്ഘാടനം ചെയ്തു. ജോസ് തെറ്റയിൽ, പോൾ ജോവർ, ബാസ്റ്റിൻ ഡി പാറയ്ക്കൽ, റീത്ത പോൾ, മാർട്ടിൻ ബി മുണ്ടാടൻ, ലിസി പോളി, ലില്ലി ജോയ് തുടങ്ങിയവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top