26 December Thursday

വൃശ്‌ചിക വേലിയേറ്റത്തിൽ 
വലഞ്ഞ്‌ കായലോരം

വെബ് ഡെസ്‌ക്‌Updated: Sunday Nov 24, 2024


പള്ളുരുത്തി
വൃശ്ചികവേലിയേറ്റത്തിൽ വലഞ്ഞ്‌ കായലോരവാസികൾ. കുമ്പളം, കുമ്പളങ്ങി, ഇടക്കൊച്ചി, പള്ളുരുത്തി, പെരുമ്പടപ്പ്, ചെല്ലാനം പ്രദേശത്തെ കായൽത്തീരത്ത് താമസിക്കുന്നവരാണ്‌ കൂടുതൽ പ്രയാസം അനുഭവിക്കുന്നത്‌. വേലിയേറ്റംമൂലം വീടുകളും വീട്ടുപകരണങ്ങളും വാഹനങ്ങളും നശിക്കുകയാണ്. വളർത്തുജീവികളും ബുദ്ധിമുട്ടിലാണ്. കായൽത്തീരത്തുനിന്ന്‌ വളരെ ദൂരെയുള്ള ഇടറോഡുകളിലേക്കും വീടുകളുടെ പരിസരത്തേക്കും വെള്ളം തള്ളിക്കയറുന്നുണ്ട്. കായലുമായി ബന്ധപ്പെട്ട കാനകളും കൈത്തോടുകളും വഴിയാണ് വെള്ളം അകലേക്ക്‌ എത്തുന്നത്.

കായലിൽ എക്കലും ചെളിയും അടിഞ്ഞുകൂടിയതോടെ പൂർണതോതിൽ വെള്ളം ഉൾക്കൊള്ളാൻ കഴിയാത്തതാണ് വേലിയേറ്റംമൂലം ഉണ്ടാകുന്ന പ്രതിസന്ധിക്ക്‌ കാരണം.

എക്കൽ നീക്കംചെയ്ത് കായലിലെ നീരൊഴുക്ക് സുഗമമാക്കാൻ നടപടി സ്വീകരിക്കണമെന്ന് മത്സ്യത്തൊഴിലാളി യൂണിയൻ (സിഐടിയു) പള്ളുരുത്തി ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top