കൂത്താട്ടുകുളം
നാട്ടിലെ ചായക്കടകളിലെ ചില്ലിട്ട അലമാരയിൽനിന്ന് കിട്ടിയിരുന്ന ബോളി, സുഖിയൻ, പരിപ്പുവട, ഉഴുന്നുവട തുടങ്ങിയ നാടൻ പലഹാരങ്ങളും പ്രഭാതഭക്ഷണങ്ങളും കടൽ കടക്കുന്നു. കാക്കൂർ സഹകരണ ബാങ്കിന്റെ കുഴിക്കാട്ടുകുന്നിലെ ഭക്ഷ്യസംസ്കരണ കമ്പനിയിലാണ് ‘കാസ്കോ 163’ ബ്രാൻഡിൽ വിഭവങ്ങൾ തയ്യാറാക്കുന്നത്.
പാലപ്പം വിത്ത് സ്റ്റ്യൂ, ഇടിയപ്പം, മങ്കോ കട്ട്, ഫ്രോസൺ ടാപ്പിയോക്ക ഉൾപ്പെടെ 71 ഇനം ഭക്ഷണസാധനങ്ങൾ കയറ്റിയ കണ്ടെയ്നർ കമ്പനിയിൽനിന്ന് പുറപ്പെട്ടു. യുകെ, നെതർലൻഡ്സ്, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലെ മാർക്കറ്റുകളിലേക്കാണ് കേരള തനതുരുചി എത്തുന്നത്. ബാങ്ക് പ്രസിഡന്റ് അനിൽ ചെറിയാൻ കണ്ടെയ്നർ ഫ്ലാഗ് ഓഫ് ചെയ്തു. കുറവിലങ്ങാട്ട് പ്രവർത്തിക്കുന്ന ലോയൽ കമ്പനിയുമായി ചേർന്നാണ് കയറ്റുമതി. എല്ലാ മാസവും കയറ്റുമതി നടത്താൻ കഴിയുന്ന വിപുലമായ സംവിധാനം പ്രവർത്തനസജ്ജമാണെന്ന് അധികൃതർ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..