അങ്കമാലി
ലിറ്റിൽ ഫ്ലവർ നേത്രചികിത്സാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ വജ്രജൂബിലി ആഘോഷങ്ങളും ജൂബിലി പദ്ധതികളും നേത്രരോഗ വിദഗ്ധൻ ഡോ. ടോണി ഫെർണാണ്ടസ് ഉദ്ഘാടനം ചെയ്‌തു. ഡയറക്ടർ ഡോ. തോമസ് വൈക്കത്തുപറമ്പിൽ അധ്യക്ഷനായി .
വജ്രജൂബിലി പദ്ധതികളുടെ ഭാഗമായി 60,000 സ്കൂൾ വിദ്യാർഥികൾക്ക് സൗജന്യ കാഴ്ചപരിശോധന, 6000 വിദ്യാർഥികൾക്ക് സൗജന്യ കണ്ണട, സൗജന്യ നിരക്കിൽ 60 കുട്ടികൾക്ക് സങ്കീർണ നേത്രശസ്ത്രക്രിയ, 60 പേർക്ക് സൗജന്യ കണ്ണുമാറ്റിവയ്‌ക്കൽ ശസ്ത്രക്രിയ, കണ്ണിനുണ്ടാകുന്ന നീർക്കെട്ട് മാറ്റാൻ 606 പേർക്ക് സൗജന്യ കുത്തിവയ്‌പ്, അങ്കണവാടി കുട്ടികൾക്ക് സൗജന്യ കോങ്കണ്ണ് പരിശോധന, ജില്ലയെ സമ്പൂർണ തിമിരവിമുക്തമാക്കാൻ ദൃഷ്ടി 2024–-25 എന്ന പേരിൽ സൗജന്യ ചികിത്സാ പദ്ധതി, തീരദേശത്തെ സമ്പൂർണ തിമിര വിമുക്തമാക്കാൻ കാഴ്ചത്തിര പദ്ധതി എന്നിവ നടപ്പാക്കും.
അസിസ്റ്റന്റ് ഡയറക്ടർമാരായ ഫാ. വർഗീസ് പാലാട്ടി, ഫാ. എബിൻ കളപ്പുരക്കൽ, ജനറൽ മാനേജർ ജോസ് സെബാസ്റ്റ്യൻ, മെഡിക്കൽ സൂപ്രണ്ട് ഡോ. സ്റ്റിജി ജോസഫ്, ചീഫ് നഴ്സിങ് ഓഫീസർ സിസ്റ്റർ പൂജിത എന്നിവർ സംസാരിച്ചു. ജൂബിലി പദ്ധതികൾ റോജി എം ജോൺ എംഎൽഎ പ്രഖ്യാപിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..