കൊച്ചി
ബോട്ട് ജെട്ടിക്കുസമീപം റവന്യു ടവറിൽ പ്രവർത്തനമാരംഭിച്ച ചിന്ത പബ്ലിഷേഴ്സിന്റെ ദേശാഭിമാനി ബുക്ക് സ്‌റ്റാൾ സിപിഐ എം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ സെക്രട്ടറിയറ്റ് അംഗം ജോൺ ഫെർണാണ്ടസിന് പുസ്‌തകം നൽകി ആദ്യ വിൽപ്പനയും നിർവഹിച്ചു. ജനുവരി പത്തുവരെ നീളുന്ന പുസ്‌തകോത്സവവും സി എൻ മോഹനൻ ഉദ്‌ഘാടനം ചെയ്‌തു.
ഡോ. കെ ജി പൗലോസ് അധ്യക്ഷനായി. ചിന്ത പബ്ലിഷേഴ്‌സ് സോണൽ മാനേജർ സി പി രമേശൻ, ബ്രാഞ്ച് മാനേജർ ബാബുരാജ് വൈറ്റില, സിപിഐ എം ഏരിയ സെക്രട്ടറി സി മണി, പുരോഗമന കലാസാഹിത്യസംഘം ജില്ലാ സെക്രട്ടറി ജോഷി ഡോൺബോസ്‌കോ തുടങ്ങിയവർ പങ്കെടുത്തു.
പുസ്‌തകോത്സവത്തിന്റെ ഭാഗമായി എല്ലാ പുസ്‌തകങ്ങൾക്കും ആകർഷകമായ വിലക്കിഴിവുണ്ട്. ചിന്തയുടെ പുസ്തകങ്ങൾക്കുപുറമെ മാതൃഭൂമി, ഡിസി, പ്രണത, പ്രോഗ്രസ്സ്, പ്രിസം, ഗ്രീൻ ബുക്സ്, പെൻഗ്വിൻ, ആകാർ തുടങ്ങിയ പ്രസാധകരുടെ ഇംഗ്ലീഷ്, മലയാളം പുസ്തകങ്ങൾ ലഭിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..