കൊച്ചി
‘ഞങ്ങൾ ഒരുമിച്ചിറങ്ങിയതാണ്. ഇനി സ്വന്തം ഭൂമിയുടെ യഥാർഥ അവകാശികളായെന്ന് ധൈര്യത്തോടെ പറയാം’. കിഴക്കമ്പലം സ്വദേശികളും അയൽക്കാരുമായ കുഴുപ്പിള്ളിക്കുടി ചാത്തൻ കുഞ്ഞൻ, കുഴിപ്പിള്ളിക്കുടി ചാത്തൻ അയ്യപ്പൻകുട്ടി, മാളിയേക്കമറ്റം അഞ്ചാതി കുഞ്ഞപ്പൻ എന്നിവരുടെ വാക്കുകളിൽ ആശ്വാസം. ‘മിച്ചഭൂമി നൽകിയതും പട്ടയം നൽകിയതും ഈ സർക്കാർതന്നെയാണ്'. സർക്കാർ കൈവിടില്ല എന്ന പൂർണവിശ്വാസം അരക്കിട്ടുറപ്പിച്ച സംതൃപ്‌തിയോടെയാണ് മൂന്നുപേരും അദാലത്തിൽനിന്ന് സംതൃപ്തിയോടെ മടങ്ങിയത്.
കിഴക്കമ്പലം വില്ലേജ് പരിധിയിലാണ് ഇവർ താമസിക്കുന്നത്. 40 വർഷത്തിലേറെയായി പട്ടയത്തിനായി ഓട്ടത്തിലായിരുന്നു. സാമ്പത്തികമായി പിന്നാക്കംനിൽക്കുന്ന കൂലിപ്പണിക്കാരായ ഇവർക്ക് ആകെയുള്ള പ്രതീക്ഷയായിരുന്നു സ്വന്തം മണ്ണിന് അവകാശരേഖ. 1976ൽ മിച്ചഭൂമിയായി സർക്കാർ ഏറ്റെടുത്തുനൽകിയെങ്കിലും പട്ടയം ലഭിച്ചില്ല.
പട്ടയം കിട്ടാൻ പലവിധത്തിൽ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. നവകേരളസദസ്സിൽ അപേക്ഷ പരിഗണിച്ചു. ഇപ്പോൾ എല്ലാ പ്രശ്നങ്ങളും പരിഹരിച്ചപ്പോൾ അദാലത്തിൽ മിച്ചഭൂമിക്ക് പട്ടയവും ലഭിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..