22 December Sunday

ഭരണസമിതിയുടെ വിവേചനം ; കാലടിയിൽ എൽഡിഎഫ്‌ സമരം മൂന്നാം ദിനത്തിലേക്ക്

വെബ് ഡെസ്‌ക്‌Updated: Thursday Jul 25, 2024


കാലടി
കാലടി പഞ്ചായത്തിലെ യുഡിഎഫ് ഭരണസമിതിയുടെ വിവേചനത്തിൽ പ്രതിഷേധിച്ച് എൽഡിഎഫ് അംഗങ്ങൾ നടത്തുന്ന പഞ്ചദിനസമരം രണ്ടുദിവസം പിന്നിട്ടു. രണ്ടാംദിനം കോൺഗ്രസ് എസ് സംസ്ഥാന സെക്രട്ടറി മാത്യൂസ് കോലഞ്ചേരി ഉദ്ഘാടനം ചെയ്തു. കേരള കോൺഗ്രസ് എം യുവജനവിഭാഗം ജില്ലാ സെക്രട്ടറി ജസ്റ്റിൻ ജോർജ് അധ്യക്ഷനായി. ബേബി കാക്കശേരി, ഗോപകുമാർ കാരിക്കോത്ത്, ജോയി കാക്കശേരി, ചന്ദ്രവതി രാജൻ, എ എൻ ഷൺമുഖം, എ ജയശ്രീ എന്നിവർ സംസാരിച്ചു.
വ്യാഴം രാവിലെ പത്തിന്‌ സിപിഐ എം ജില്ലാ കമ്മിറ്റി അംഗം കെ തുളസി ഉദ്ഘാടനം ചെയ്യും. പഞ്ചായത്തിന് ലഭിക്കുന്ന വിവിധ ഫണ്ടുകൾ വിനിയോഗിക്കുന്നതിലെ വീഴ്ച അവസാനിപ്പിക്കുക, ഭരണനേതൃത്വത്തിന്റെ അഴിമതിയും ധൂർത്തും അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ്‌ എൽഡിഎഫ്‌ സമരം.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top