22 December Sunday

സെന്റ് ആൻസ്–ജോസ്‌പുരം റോഡിലെ 
വെള്ളക്കെട്ട് പരിഹരിക്കണം

വെബ് ഡെസ്‌ക്‌Updated: Thursday Jul 25, 2024


അങ്കമാലി
ആൻസ് നഗറിലൂടെ ജോസ്‌പുരത്തേക്കുള്ള റോഡിലെ വെള്ളക്കെട്ട്‌ പരിഹരിക്കണമെന്ന ആവശ്യം ശക്തമാകുന്നു. സെന്റ്‌ ആൻസ് കോളേജിൽ എത്തേണ്ട വിദ്യാർഥികളുടെയും അധ്യാപകരുടെയും ഉൾപ്പെടെ യാത്ര ഏറെ ദുഷ്കരമാണ്‌. റോഡ് ഉയർത്തി ടാറിങ് ചെയ്യണമെന്ന് അങ്കമാലി നഗരസഭാ അധികാരികളോട് പലവട്ടം ആവശ്യപ്പെട്ടെങ്കിലും നിഷേധാത്മകനിലപാടാണുണ്ടായത്.

ബൈക്ക് യാത്രികർ റോഡിലെ വെള്ളം നിറഞ്ഞുനിൽക്കുന്ന കുഴികളിൽ വീഴുന്നത് പതിവാണ്. അധികൃതരുടെ ഭാഗത്തുനിന്നുള്ള അനാസ്ഥ അവസാനിപ്പിച്ച് എത്രയുംവേഗം റോഡ് നിർമാണം പൂർത്തിയാക്കണമെന്ന്‌ കോളേജ് ചെയർമാൻ ജോർജ്‌ കുര്യൻ പാറയ്ക്കൽ ആവശ്യപ്പെട്ടു. ജനകീയസമിതിയും ഈ ആവശ്യം ഉന്നയിച്ചിട്ടുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top