22 December Sunday

അഴിമതിയും ദുർഭരണവും ; മൂവാറ്റുപുഴ നഗരസഭയിൽ എൽഡിഎഫ് പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Thursday Jul 25, 2024


മൂവാറ്റുപുഴ
മൂവാറ്റുപുഴ നഗരസഭാ ഭരണസമിതിയുടെ അഴിമതിക്കും ദുർഭരണത്തിനുമെതിരെ എൽഡിഎഫ് കൗൺസിലർമാർ ധർണ നടത്തി. നഗരസഭാ ഓഫീസിനുമുന്നിൽ ധർണ കൗൺസിലർ കെ ജി അനിൽകുമാർ ഉദ്ഘാടനം ചെയ്തു.

നിരവധി വാർഡുകളിൽ ടാങ്കർ ലോറികളിൽ കുടിവെള്ളം വിതരണം ചെയ്തതിൽ ഭരണസമിതി അഴിമതി നടത്തിയതായി എൽഡിഎഫ്‌ ആരോപിച്ചു. നഗരസഭ സ്റ്റേഡിയത്തിനുസമീപം ഫെസ്റ്റ് നടത്താൻ സ്ഥലം അനുവദിച്ചതിൽ ക്രമക്കേടുണ്ടായി, വോട്ടർ പട്ടികയിൽ പേര് നീക്കാൻ നൽകിയ അപേക്ഷയിൽ നടപടിയെടുത്തില്ല, ഒമ്പതാംവാർഡിൽ കേടുപാടുള്ള കെട്ടിടം അറ്റകുറ്റപ്പണി നടത്താനുള്ള കൗൺസിൽ തീരുമാനം നടപ്പാക്കിയില്ല തുടങ്ങിയ ആരോപണങ്ങളും എൽഡിഎഫ്‌ ഉന്നയിച്ചു. നിസ അഷറഫ്, പി എം സലീം, വി എ ജാഫർ സാദിക്‌, പി വി രാധാകൃഷ്ണൻ, മീര കൃഷ്ണൻ, നെജില ഷാജി, സുധ രഘുനാഥ് എന്നിവർ സംസാരിച്ചു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top