15 November Friday

ശതാബ്ദിനിറവിൽ കുട്ടമശേരി സഹകരണ ബാങ്ക്

വെബ് ഡെസ്‌ക്‌Updated: Thursday Jul 25, 2024


ആലുവ
കുട്ടമശേരി സഹകരണ ബാങ്ക് നൂറിന്റെ നിറവിൽ. 1924 ജൂലൈ 25ന് തോട്ടുമുഖം പരസ്പരസഹായ സഹകരണ സംഘമായാണ്‌ തുടക്കം. 1980ൽ കുട്ടമശേരി സഹകരണ ബാങ്കായി മാറി. കുട്ടമശേരി മനയ്ക്കൽ പരമേശ്വരൻ ദാമോദരൻ നമ്പൂതിരിപ്പാടാണ്‌ ആദ്യ പ്രസിഡന്റ്.

നിലവിൽ ക്ലാസ് വൺ സ്പെഷ്യൽ ഗ്രേഡായി പ്രവർത്തിക്കുന്ന ബാങ്കിന് 8639 എ ക്ലാസ് അംഗങ്ങളും 4306 ബി ക്ലാസ് അംഗങ്ങളുമുണ്ട്‌. ഹെഡ് ഓഫീസ് കൂടാതെ കീഴ്മാട്, നാലാംമൈൽ ബ്രാഞ്ചുകളും വളംഡിപ്പോ, സഹകരണ സൂപ്പർ മാർക്കറ്റുകൾ എന്നിവയുമുണ്ട്‌. ഒരുവർഷം നീളുന്ന ശതാബ്ദി ആഘോഷങ്ങൾ വ്യാഴാഴ്ച അൻവർ സാദത്ത് എംഎൽഎ ഉദ്ഘാടനം ചെയ്യും. സ്ഥാപക പ്രസിഡന്റിന്റെ കുടുംബാംഗം നേത്രൻ നമ്പൂതിരിപ്പാട്, മുൻ പ്രസിഡന്റുമാർ, ജീവനക്കാർ എന്നിവരെ ആദരിക്കും.

എസ്എസ്എൽസി, പ്ലസ്ടു ഉന്നതവിജയികൾക്ക്‌ ക്യാഷ് അവാർഡ് വിതരണം, റാങ്ക് ജേതാക്കളെയും എസ്എസ്എൽസി നൂറ് ശതമാനം വിജയം നേടിയ കുട്ടമശേരി ഗവ. സ്കൂളിനെയും ആദരിക്കൽ എന്നിവയും നടത്തും. ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി വിവിധ വികസന, സാമൂഹികക്ഷേമ പ്രവർത്തനങ്ങൾ നടത്തുമെന്ന് ബാങ്ക് പ്രസിഡന്റ് എം മീതിയൻപിള്ള പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top