16 November Saturday

വൈപ്പിൻ ബസുകളുടെ നഗരപ്രവേശം: ഫ്രാഗ്
വീണ്ടും സമരരംഗത്ത്

വെബ് ഡെസ്‌ക്‌Updated: Thursday Jul 25, 2024


വൈപ്പിൻ
സ്വകാര്യബസുകളുടെ നഗരപ്രവേശം ഫലപ്രദമായി നടപ്പാക്കാത്തതിനെത്തുടർന്ന്‌ റസിഡന്റ്സ് അസോസിയേഷനുകളുടെ കേന്ദ്രസംഘം ഫ്രാഗ് വീണ്ടും പ്രത്യക്ഷസമരം ആരംഭിക്കുന്നു. റീജണൽ ട്രാൻസ്പോർട്ട് അധികാരികളുടെ അനാസ്ഥ അവസാനിപ്പിക്കണമെന്ന്‌ ആവശ്യപ്പെട്ട് കാക്കനാട്ടുള്ള ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമീഷണറുടെ ഓഫീസിനുമുന്നിൽ ധർണ നടത്താൻ തീരുമാനിച്ചു. ഫ്രാഗിലെ ആറ് പഞ്ചായത്ത്‌ അപെക്സുകളുടെയും നേതൃത്വത്തിൽ വൈപ്പിൻകരയിലെ മുഴുവൻ റസിഡന്റ്സ് അസോസിയേഷനുകളുടെയും സജീവപ്രവർത്തകർ പങ്കെടുക്കും.

വൈപ്പിൻകരക്കാരുടെ യാത്രാക്ലേശം പരിഹരിക്കാനെന്ന ആമുഖത്തോടെ കഴിഞ്ഞവർഷം കരട് നിർദേശം പുറപ്പെടുവിച്ചിരുന്നു. ഇതിലെ അപാകം പരിഹരിക്കണമെന്ന്‌ ആവശ്യപ്പെട്ട് അതോററ്റിയെ അറിയിച്ചെങ്കിലും വർഷാവസാനം പുറപ്പെടുവിച്ച അന്തിമ വിജ്ഞാപനത്തിൽ ഒരുമാറ്റവും വരുത്തിയില്ല. യാത്രക്കാർക്ക് സൗകര്യപ്രദമായ നിലയിൽ നഗരപ്രവേശം നടപ്പാക്കണമെന്ന ആവശ്യം മുൻനിർത്തിയാണ് സമരം. ഫ്രാഗ്‌ യോഗത്തിൽ പ്രസിഡന്റ് വി പി സാബു അധ്യക്ഷനായി. ജനറൽ സെക്രട്ടറി അനിൽ പ്ലാവിയൻസ്, കെ കെ രഘുരാജ്, കെ ചന്ദ്രശേഖരൻ, രാമകൃഷ്ണപിള്ള, സേവി താന്നിപ്പിള്ളി, പി കെ മനോജ്, എൻ ജെ ആന്റണി എന്നിവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top