22 December Sunday

പ്രസന്നതയുടെ മുഖം ; 
ശിവദാസിന് യാത്രാമൊഴി

വെബ് ഡെസ്‌ക്‌Updated: Thursday Jul 25, 2024


കളമശേരി
ജോലികഴിഞ്ഞ് വീട്ടിലേക്ക് പോകുന്നതിനിടെ മഞ്ഞുമ്മലിൽ കുഴഞ്ഞുവീണ് മരിച്ച ഏലൂർ നഗരസഭ ഹരിതകർമസേനാംഗം സി എൻ ശിവദാസിന് പൗരാവലിയുടെ യാത്രാമൊഴി. ബുധൻ വൈകിട്ട് ജോലിസ്ഥലത്ത് തമാശയും പാട്ടുമൊക്കെയായി പിരിഞ്ഞ സുഹൃത്തിന്റെ മരണവിവരം സഹപ്രവർത്തകർക്ക് ആഘാതമായി. എല്ലാവരോടും അടുത്തസൗഹൃദം പുലർത്തിയിരുന്ന ശിവദാസ്‌ എപ്പോഴും പ്രസന്നതയോടെയാണ് ഇടപെട്ടിരുന്നത്.

ചൊവ്വ പകൽ 11.30നുശേഷം നഗരസഭയിൽ നടന്ന പൊതുദർശനത്തിൽ കൗൺസിലർമാർ, നാട്ടുകാർ, ഹരിതകർമസേനാംഗങ്ങൾ, ശുചീകരണത്തൊഴിലാളികൾ, കുടുംബശ്രീ അംഗങ്ങൾ, ഓഫീസ് ജീവനക്കാർ തുടങ്ങിയവർ അന്ത്യാഞ്ജലി അർപ്പിച്ചു. പലരും കണ്ണീരടക്കാൻ പാടുപെട്ടു. മൃതദേഹം പാതാളം ശ്മശാനത്തിൽ സംസ്കരിച്ചു.
ഏലൂരിനെ 100 ശതമാനം യൂസർ ഫീ പിരിക്കുന്ന നഗരസഭയാക്കിയതിലും സംസ്ഥാനത്തെ മികച്ച ഹരിതകർമസേനയാക്കി ഉയർത്തിയതിലും ശിവദാസിന്റെ പങ്ക് വലുതാണെന്ന് ചെയർമാൻ എ ഡി സുജിൽ പറഞ്ഞു. അദ്ദേഹത്തിന്റെ കുടുംബത്തിന് സഹായമെത്തിക്കാൻ വേണ്ടത് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top