കൊച്ചി
അതിഥിത്തൊഴിലാളികളെ മലയാളം പഠിപ്പിക്കാനുള്ള ‘ചങ്ങാതി മികവുത്സവം’ പരീക്ഷ പായിപ്ര പഞ്ചായത്തിൽ സംഘടിപ്പിച്ചു. അതിഥിത്തൊഴിലാളി സാക്ഷരതാ പദ്ധതിയുടെ ഭാഗമായി സംസ്ഥാന സാക്ഷരതാ മിഷൻ തയ്യാറാക്കിയ ഹമാരി മലയാളം പാഠപുസ്തകം പഠിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ നടപ്പാക്കിയ പദ്ധതിയാണ് ചങ്ങാതി പദ്ധതി.
പായിപ്ര മരങ്ങാട്ട് പ്ലൈവുഡ് കമ്പനിയിൽ നടന്ന ജില്ലാതല ചങ്ങാതി മികവുത്സവം പരീക്ഷയിൽ അസം, ഒഡിഷ, യുപി എന്നിവിടങ്ങളിലുള്ളവർ പങ്കെടുത്തു. മലയാളത്തിൽ പാടിയും സ്വയം പരിചയപ്പെടുത്തിയുമാണ് അവർ പരീക്ഷയിൽ പങ്കെടുത്തത്. വിജയികൾക്ക് സാക്ഷരതാ മിഷൻ സർട്ടിഫിക്കറ്റുകൾ നൽകും.
പായിപ്ര പഞ്ചായത്ത് അസി. സെക്രട്ടറി അസീസ് ഉദ്‌ഘാടനം ചെയ്‌തു. അസീസ് മരങ്ങാട്ട് അധ്യക്ഷനായി. കെ കെ അലി, ജില്ലാ സാക്ഷരതാ മിഷൻ കോ–- ഓർഡിനേറ്റർ വി വി ശ്യാംലാൽ, കെ എം സുബൈദ, ഷീല എൽദോസ്, ജയ്സമ്മ, ദീപക് വേലപ്പൻനായർ, റിയ തുടങ്ങിയവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..