തൃപ്പൂണിത്തുറ
പൂത്തോട്ട ശ്രീനാരായണ പബ്ലിക് സ്കൂളിൽ നടന്ന സിബിഎസ്ഇ ക്ലസ്റ്റർ ഇലവൻ അത്‌ലറ്റിക് മീറ്റിൽ മൂവാറ്റുപുഴ വാഴക്കുളം കാർമൽ പബ്ലിക് സ്കൂൾ 244 പോയിന്റോടെ ഓവറോൾ ചാമ്പ്യൻമാരായി. തുടർച്ചയായി മൂന്നാംതവണയാണ് കാർമൽ ചാമ്പ്യൻമാരാകുന്നത്. 145 പോയിന്റ് നേടിയ വടുതല ചിന്മയ വിദ്യാലയ രണ്ടാംസ്ഥാനവും 105 -പോയിന്റ് നേടി എരൂർ ഭവൻസ് വിദ്യാമന്ദിർ സ്കൂൾ മൂന്നാംസ്ഥാനവും കരസ്ഥമാക്കി. അണ്ടർ 14 പെൺകുട്ടികളുടെ വിഭാഗത്തിൽ മൂവാറ്റുപുഴ കാർമൽ പബ്ലിക് സ്കൂളിലെ ജുവൽ എൽസ സെബാസ്റ്റ്യൻ, ആൺകുട്ടികളുടെ വിഭാഗത്തിൽ കടയിരുപ്പ് സെന്റ് പീറ്റേഴ്സ് സീനിയർ സെക്കന്‍ഡറി സ്കൂളിലെ ജെറിൻ മാത്യു അനിൽ എന്നിവർ വ്യക്തിഗത ചാമ്പ്യൻമാരായി. അണ്ടർ 17 പെൺകുട്ടികളുടെ വിഭാഗത്തിൽ മൂവാറ്റുപുഴ കാർമൽ പബ്ലിക് സ്കൂളിലെ ലിയ രാജേഷ്, തൃക്കാക്കര ഭവൻസ് വരുണ വിദ്യാലയത്തിലെ അഞ്ജലി പി ജോഷി എന്നിവർ വ്യക്തിഗത ചാമ്പ്യൻഷിപ് പങ്കിട്ടു.
അണ്ടർ 17 ആൺകുട്ടികളുടെ വിഭാഗത്തിൽ മൂവാറ്റുപുഴ വാഴക്കുളം കാർമൽ പബ്ലിക് സ്കൂളിലെ അശ്വിൻകുമാർ അംബുജനും ഇടുക്കി രാജകുമാരി സെന്റ് മേരീസ് സെൻട്രൽ സ്കൂളിലെ ക്രിസ്റ്റോ സിജുവും വ്യക്തിഗത ചാ
മ്പ്യൻഷിപ് പങ്കിട്ടു.
അണ്ടർ 19 ആൺകുട്ടികളുടെ വിഭാഗത്തിൽ പുനലൂർ സെന്റ് ജോർജ് സെൻട്രൽ സ്കൂളിലെ എൻ നൗഫൽ, വാഴക്കുളം കാർമൽ പബ്ലിക് സ്കൂളിലെ മാത്യു അലക്സ്, വടുതല ചിന്മയ വിദ്യാലയത്തിലെ വി എം ഫാദിൽ, കടയിരുപ്പ് സെന്റ് പീറ്റേഴ്സ് സീനിയർ സെക്കന്‍ഡറി സ്കൂളിലെ ബർണാഡ്ഷാ സോജൻ എന്നിവർ വ്യക്തിഗത ചാമ്പ്യൻഷിപ് പങ്കിട്ടു.
അണ്ടർ 19 പെൺകുട്ടികളുടെ വിഭാഗത്തിൽ എറണാകുളം തിരുവാണിയൂർ സ്റ്റെല്ല മേരീസ് കോൺവന്റ് സ്കൂളിലെ ഹൃതിക അശോക് മേനോനും വാഴക്കുളം കാർമൽ പബ്ലിക് സ്കൂളിലെ അന്നു റോസ് ബിനോയിയും വ്യക്തിഗത ചാമ്പ്യൻഷിപ് പങ്കിട്ടു. തിരുവനന്തപുരംമുതൽ എറണാകുളംവരെയുള്ള 125- സ്കൂളുകളിലെ രണ്ടായിരം കായികതാരങ്ങള്‍ പങ്കെടുത്ത മേളയുടെ സമാപനസമ്മേളനം സിബിഎസ്ഇ സിറ്റി കോ–-ഓർഡിനേറ്റർ സുചിത്ര ഷൈജിന്ത് ഉദ്ഘാടനം ചെയ്തു. ശ്രീനാരായണ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മാനേജർ എ ഡി ഉണ്ണിക്കൃഷ്ണൻ അധ്യക്ഷനായി. പാരാ അത്‍ലറ്റിക് ചാമ്പ്യൻ മുഹമ്മദ് അനസ്, പ്രിൻസിപ്പല്‍ വി പി പ്രതീത, വൈസ് പ്രിൻസിപ്പല്‍ പി എൻ സീന, എം കെ ശ്രീദേവി, പി സിന്ധു തുടങ്ങിയവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..