23 December Monday

സേതു സാഗർ 2 വീണ്ടും ഓട്ടം നിലച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Sep 25, 2024


വൈപ്പിൻ
ഫോർട്ട്‌ കൊച്ചി–-വൈപ്പിൻ റൂട്ടിൽ സർവീസ് നടത്തിയിരുന്ന സേതുസാഗർ 2 റോ റോ ജങ്കാർ വീണ്ടും നിലച്ചു. സേതുസാഗർ 1 മാത്രമാണ് ഇപ്പോള്‍ സർവീസിനുള്ളത്. സ്റ്റാർട്ടർ തകരാറിനെ തുടർന്നാണ് സർവീസ് നിലച്ചത്. സ്റ്റിയറിങ് തകരാറിനെ തുടർന്ന് ഒരുമാസത്തിലധികം ഈ ജങ്കാർ സർവീസ് നിർത്തിവച്ചശേഷം കഴിഞ്ഞാഴ്ചയാണ് പുനരാരംഭിച്ചത്. ഒരു ജങ്കാർ തകരാറിലായാൽ ബദലായി മറ്റൊന്ന് ഇറക്കാൻ മൂന്നാമത് ഒരു ജങ്കാർകൂടി ഇവിടെ ആവശ്യമാണ്. സിഎസ്എംഎൽ മൂന്നാം ജങ്കാറിനായി 14.9 കോടി അനുവദിച്ചിട്ടുണ്ട്. അഞ്ചുകോടി രൂപ കൊച്ചിൻ കോർപറേഷന്‌  കൈമാറുകയും ചെയ്തു. ബാക്കി തുക കോർപറേഷൻ ആവശ്യപ്പെടുമ്പോൾ നൽകാമെന്നും സിഎസ്എംഎൽ ഉറപ്പുനൽകിയിട്ടുണ്ട്. ഇതുസംബന്ധിച്ച കരാർ കോർപറേഷനും കൊച്ചിൻ ഷിപ്‌യാർഡും സിഎസ്എംഎല്ലുമായി ഒപ്പുവച്ചിട്ടുണ്ട്. മൂന്നാം ജങ്കാർ നിർമാണം എത്രയും വേഗം ആരംഭിക്കണമെന്ന് വൈപ്പിന്‍ ജനകീയകൂട്ടായ്മ ചെയർമാൻ മജ്നു കോമത്തും കൺവീനർ ജോണി വൈപ്പിനും ആവശ്യപ്പെട്ടു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top