കളമശേരി
സംസ്ഥാനം 2025 മാർച്ച് 31ന് മാലിന്യമുക്തമായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി ഏലൂർ നഗരസഭയിൽ വിപുലമായ പ്രവർത്തനങ്ങൾക്ക് തുടക്കമായി. ചെയർമാൻ എ ഡി സുജിൽ പതാക ഉയർത്തി. സ്വച്ഛത ഹി സേവ ലോഗോ പ്രകാശിപ്പിച്ചു.
ഒക്ടോബർ രണ്ടിന് മേത്താനം ബസ് സ്റ്റാൻഡിലെ സ്വാപ്പ്ഷോപ്പും പാതാളം, ഫാക്ട് മാർക്കറ്റ് എന്നിവിടങ്ങളിലെ എയ്റോബിക് ബിന്നുകൾ, എംസിഎഫുകൾ എന്നിവയും വ്യവസായമന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യും. അന്നുതന്നെ നഗരസഭ മെഗാ ക്ലീൻഡ്രൈവ് നടത്തും. പൊതുനിരത്തുകളിൽ മാലിന്യം തള്ളുന്നവരെ കണ്ടെത്താന്‍ ആരോഗ്യ വിഭാഗം എൻഫോഴ്സ്‌മെന്റ് വിങ്ങിന്റെ പ്രവർത്തനം ഊർജിതപ്പെടുത്തും.
വൈസ് ചെയർപേഴ്സൺ ജയശ്രീ സതീഷ് മാലിന്യമുക്ത പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സ്ഥിരംസമിതി അധ്യക്ഷരായ ടി എം ഷെനിൻ, പി എ ഷെറീഫ്, നിസി സാബു, വി എം ജെസി, നഗരസഭാ സെക്രട്ടറി പി ബി കൃഷ്ണകുമാരി, ക്ലീൻ സിറ്റി മാനേജർ എസ് പി ജെയിംസ് എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..