23 December Monday

സർക്കാർ ആശുപത്രിയിൽ ആക്രമണം: പ്രതി പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Sep 25, 2024


മട്ടാഞ്ചേരി
കരുവേലിപ്പടി സർക്കാർ ആശുപത്രിയിൽ ആക്രമണം നടത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച പ്രതി പിടിയില്‍. ഫോർട്ട് കൊച്ചി സെന്റ് ജോൺ പാട്ടം ഫിഷർമെൻ കോളനിയിൽ കട്ടിക്കാട് തയ്യിൽവീട്ടിൽ ഇമ്മാനുവൽ അല്ലേഷാണ്‌ (23) പിടിയിലായത്. മട്ടാഞ്ചേരി അസിസ്റ്റന്റ്‌ കമീഷണർ പി ബി കിരൺ, തോപ്പുംപടി എസ്എച്ച്ഒ സി ടി സഞ്ജയ് എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ്.

തിങ്കൾ പുലർച്ചെ തലയ്‌ക്ക് പരിക്കേറ്റ് റോഡരികിൽ കിടന്ന ഇമ്മാനുവൽ അല്ലേഷിനെ നാട്ടുകാര്‍ ആശുപത്രിയിൽ എത്തിച്ചു. തുടര്‍ന്ന് ഇയാള്‍ അക്രമാസക്തനായി അത്യാഹിതവിഭാഗത്തിന്റെ മുൻവശമുണ്ടായിരുന്ന സ്ട്രെക്ചർ മറിച്ചിടുകയും കല്ലെടുത്ത് ആളുകളെ ആക്രമിക്കുകയും ചെയ്തു. പിന്നീട് ശാന്തനായ ഇയാളെ പരിശോധിച്ചു. തലയ്‌ക്ക് പരിക്കുള്ളതിനാൽ എറണാകുളം ജനറൽ ആശുപത്രിയിലേക്ക് റഫർ ചെയ്തു. ഇതിൽ പ്രകോപിതനായ പ്രതി ഡോക്ടറെ ആക്രമിക്കാൻ ശ്രമിക്കുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. പൊലീസ് എത്തിയാണ് ഇമ്മാനുവൽ അല്ലേഷിനെ ഇവിടെനിന്ന്‌ നീക്കിയത്. ആശുപത്രി സൂപ്രണ്ടി​ന്റെ പരാതിയെ തുടർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. എസ്ഐ പി ഷാബി, സിപിഒ വിപിൻമോൻ എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top