കൊച്ചി
വല്ലാർപാടം ബസിലിക്ക തിരുനാള്‍ സമാപിച്ചു. പൊന്തിഫിക്കൽ ദിവ്യബലിക്ക് വരാപ്പുഴ അതിരൂപത സഹായമെത്രാൻ ഡോ. ആന്റണി വാലുങ്കൽ മുഖ്യകാർമികനായി. ഫാ. ജോംസൺ തോട്ടുങ്കൽ വചനപ്രഘോഷണം നടത്തി. ദിവ്യബലിക്ക് മുന്നോടിയായി ചേന്ദമംഗലം കുടുംബാംഗങ്ങൾക്കും പള്ളിവീട്ടിൽ മീനാക്ഷിയമ്മയുടെ പിൻതലമുറക്കാർക്കും സ്വീകരണം നൽകി. പള്ളിവീട്ടിൽ കുടുംബാംഗങ്ങൾ പരമ്പരാഗതമായി ചെയ്തുപോരുന്ന മോരുവിതരണത്തിന്റെ ആശീർവാദകർമവും സഹായമെത്രാൻ നിർവഹിച്ചു.
ദിവ്യബലിക്ക് മുന്നോടിയായി പാലിയത്ത് വേണുഗോപാലനച്ചൻ, പാലിയത്ത് കൃഷ്ണചന്ദ്രൻ എന്നിവർ ചേർന്ന് അൾത്താരയിലെ കെടാവിളക്കിൽ എണ്ണ പകർന്നു.
വിവിധ ഭാഷകളിൽ ദിവ്യബലികളുണ്ടായി. സെപ്‌തംബർ 29 മുതൽ ഒക്ടോബർ ഒന്നുവരെയുള്ള മഹാജൂബിലി തിരുനാളും ഈ വർഷം പ്രത്യേകമായി എട്ടാമിടത്തോടൊപ്പം ആഘോഷിക്കുന്നുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..