25 September Wednesday

രാമമംഗലം ഗവ. ആശുപത്രി ദേശീയ അംഗീകാര നിറവിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Sep 25, 2024


പിറവം
നാഷണല്‍ ക്വാളിറ്റി അഷുറന്‍സ് സ്റ്റാന്‍ഡേര്‍ഡ് അംഗീകാരം നേടി രാമമംഗലം ഗവ.സിഎച്ച്സി. ശുചിത്വം, രോഗനിയന്ത്രണം, സേവനനിലവാരം, ആശുപത്രി പരിപാലനം തുടങ്ങി എട്ടുവിഭാഗങ്ങളായി ദേശീയ ഗുണനിലവാര സൂചികയിൽ 93.09 പോയിന്റ്‌ നേടി. അവാർഡ്‌ തുകയായി മൂന്നുലക്ഷം രൂപയും കിടക്കയ്ക്ക് 10,000 രൂപ എന്നനിരക്കിൽ വാര്‍ഷിക ഇന്‍സെന്റീവും ലഭിക്കും. മികവിന് രണ്ടുതവണ ജില്ലാ കായകൽപ്പ അവാർഡും 2023ൽ സംസ്ഥാന കായകല്‍പ്പ അവാര്‍ഡും ആശുപത്രി നേടിയിരുന്നു.

ദിവസം മൂന്നൂറിലേറെ രോഗികൾ ഇവിടെ ചികിത്സതേടി എത്തുന്നു. 20 പേർക്ക് കിടത്തിചികിത്സ, ഒമ്പതുപേർക്കുള്ള അത്യാഹിതവിഭാഗം, ഒപി, ഐപി ബ്ലോക്കുകൾ, മാതൃ–-ശിശു സംരക്ഷണകേന്ദ്രം, ലാബ്, ആംബുലൻസ് എന്നീ സൗകര്യങ്ങളുണ്ട്. കുടുംബശ്രീ കാന്റീൻ, കുട്ടികളുടെ പാർക്ക്, കോൺഫറൻസ് ഹാൾ എന്നിവയുണ്ട്‌.
പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലാണ്‌ സിഎച്ച്‌സി. മെഡിക്കൽ ഓഫീസർ അനിത എം ഷേണായിയുടെ നേതൃത്വത്തിൽ ആറ് ഡോക്ടർമാരും താൽക്കാലികരടക്കം 50 ജീവനക്കാരുമുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top