30 October Wednesday

കാട്ടാനകളെ തുരത്താനുള്ള സൗരോർജവേലി 
ഇന്നുമുതൽ പ്രവർത്തിക്കും

വെബ് ഡെസ്‌ക്‌Updated: Friday Oct 25, 2024


പെരുമ്പാവൂർ
വേങ്ങൂർ പഞ്ചായത്തിൽ സ്ഥാപിച്ച സൗരോർജ തൂക്കുവേലിയുടെ പ്രവർത്തനവും പാണിയേലി പോരിലെ ഹരിതവിനോദസഞ്ചാര കേന്ദ്രത്തി​ന്റെ പ്രഖ്യാപനവും വെള്ളി പകൽ 12ന് വനംമന്ത്രി എ കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യും. വനമേഖലയോട് ചേർന്നുകിടക്കുന്ന വേങ്ങൂരിൽ കാട്ടാന ആക്രമണം രൂക്ഷമായതിനെ തുടർന്നാണ് തൂക്കുവേലി സ്ഥാപിക്കുന്നത്. സംസ്ഥാന സർക്കാരി​ന്റെ രാഷ്ട്രീയ കൃഷിവികാസ് യോജന പദ്ധതിയിൽ ഉൾപ്പെടുത്തി പാണംകുഴി വാർഡിലെ മുല്ലശേരി ക്ഷേത്രംമുതൽ പാണിയേലി പോരുവരെയുള്ള ആറു കിലോമീറ്റര്‍ ദൂരത്തിലാണ് സൗരോർജ തൂക്കുവേലി സ്ഥാപിച്ചിരിക്കുന്നത്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top