22 December Sunday

സെൻട്രൽ കേരള സിബിഎസ്ഇ 
സ്കൂൾ കായികമേള തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Friday Oct 25, 2024

സെൻട്രൽ കേരള സഹോദയ കായികമേളയിൽ സീനിയർ ഗേൾസ് ഹൈജമ്പ് ഒന്നാംസ്ഥാനം നേടിയ അൽക്ക എലിസബത്ത് റോഷി (കാർമൽ പബ്ലിക് സ്കൂൾ വാഴക്കുളം)


മൂവാറ്റുപുഴ
സെൻട്രൽ കേരള സിബിഎസ്ഇ സ്കൂൾ കായികമേള വാഴക്കുളം കാർമൽ പബ്ലിക് സ്കൂൾ ഗ്രൗണ്ടിൽ തുടങ്ങി. അന്തർദേശീയ ഇന്ത്യൻ ബാഡ്മി​ന്റൺ താരം ആൽവിൻ ഫ്രാൻസിസ് ഉദ്ഘാടനം ചെയ്തു. സെൻട്രൽ കേരള സഹോദയ പ്രസിഡ​ന്റ് ഫാ. മാത്യു കരീത്തറ അധ്യക്ഷനായി. കോൺഫെഡറേഷൻ ഓഫ് സഹോദയ കോംപ്ലക്സസ് സംസ്ഥാന പ്രസിഡന്റ്  ഫാ.ഡോ. സിജൻ പോൾ ഊന്നുകല്ലേൽ,സ്കൂൾ മാനേജർ ഫാ. തോമസ് മഞ്ഞക്കുന്നേൽ, കാർമൽ സ്കൂൾ പ്രിൻസിപ്പൽ ഫാ. ജോൺസൺ വെട്ടിക്കുഴിയിൽ, പ്രിൻസ് ടി ജോർജ്, ഫാ. ജോൺസൺ പാലപ്പിള്ളി, സ്പോർട്സ് കോ–-ഓർഡിനേറ്റർ സി സി സുഭാഷ് എന്നിവർ സംസാരിച്ചു.

ആദ്യദിവസം 28 മത്സരം നടന്നു. വാഴക്കുളം കാർമൽ സിഎംഐ പബ്ലിക് സ്കൂൾ 142 പോയിന്റോടെ ഒന്നാംസ്ഥാനത്തുണ്ട്. മൂവാറ്റുപുഴ നിർമല പബ്ലിക് സ്കൂൾ 120 പോയിന്റോടെ രണ്ടാംസ്ഥാനത്തും ചാലക്കുടി സിഎംഐ പബ്ലിക് സ്കൂൾ 74 പോയിന്റുമായി മൂന്നാംസ്ഥാനത്തുമാണ്. മേള 26ന് സമാപിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top