ആലുവ
മണ്ണിടിച്ചിലുകളും വാഹനാപകടങ്ങളും മുൻകൂട്ടി കണ്ടെത്താനുള്ള സംവിധാനവുമായി എറണാകുളം സെന്റ് തെരേസാസ് സിജിഎച്ച്എസ് വിദ്യാർഥികൾ. പ്രളയത്തിന്റെയും വയനാട് ദുരന്തത്തിന്റെയും പശ്ചാത്തലത്തിലാണ് ശാസ്‌ത്രമേളയിൽ ഈ സംവിധാനം അവതരിപ്പിച്ചത്. മലനിരകളിൽ സെൻസറുകൾ സ്ഥാപിച്ച് മണ്ണിനുണ്ടാകുന്ന ചലനങ്ങൾ കൃത്യമായി സെൻസറിലൂടെ രേഖപ്പെടുത്തും. മണ്ണിടിച്ചിൽ സാധ്യതയുണ്ടെങ്കിൽ സമീപവാസികളുടെ മൊബൈലിലേക്ക് ആപ്പ് വഴി സന്ദേശമെത്തും.
വാഹനങ്ങളുടെ മുകളിലേക്ക് മണ്ണിടിഞ്ഞാൽ ലൊക്കേഷൻ സഹിതം പൊലീസ്, അഗ്നി രക്ഷാസേന, ആംബുലൻസ് എന്നിവയ്‌ക്ക് സന്ദേശം അയക്കാനും സാധിക്കും. അപകടകരമായ നിലയിൽ തടാകത്തിലോ പുഴയിലോ ജലനിരപ്പ് ഉയർന്നാലും മൊബൈലിൽ സന്ദേശമെത്തും. എച്ച്‌എസ് സ്‌റ്റിൽ മോഡൽ പത്താം ക്ലാസ് വിദ്യാർഥിനികളായ റോസന്ന പാറയ്ക്കലും നിധി രതീഷുമാണ് ‘ലാൻഡ് സ്ലൈഡ് ആൻഡ് വെഹിക്കിൾ ആക്‌സിഡന്റ് ഡിറ്റക്ഷൻ’ സംവിധാനം അവതരിപ്പിച്ചത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..