22 December Sunday

സ്ത്രീശക്തി' ലോട്ടറിയുടെ ഒന്നാംസമ്മാനം 
കടയിരുപ്പ് സ്വദേശിക്ക്

വെബ് ഡെസ്‌ക്‌Updated: Friday Jul 26, 2024


കോലഞ്ചേരി
കടയിരുപ്പ് എഴിപ്രം മനയത്ത് യാക്കോബിനെ ഭാഗ്യം തേടിയെത്തിയത്‌ "സ്ത്രീശക്തി'യുടെ രൂപത്തിൽ. സംസ്ഥാന ഭാഗ്യക്കുറിയുടെ കഴിഞ്ഞദിവസം നറുക്കെടുപ്പ് നടന്ന സ്ത്രീശക്തിയുടെ ഒന്നാംസമ്മാനം 75 ലക്ഷം രൂപയാണ്‌ (എസ്‌ജെ 118247) ഡ്രൈവറായ യാക്കോബിന്‌ ലഭിച്ചത്.

വീട് സ്ഥിതിചെയ്യുന്ന മൂന്നു സെന്റ് സ്ഥലംമാത്രമുള്ള യാക്കോബിനും കുടുംബത്തിനും നല്ല വഴിയുള്ള വീട് സ്വന്തമാക്കണമെന്നാണ് ആഗ്രഹം. കോലഞ്ചേരിയിലെ തോംസൺ ലോട്ടറി ഏജൻസി മുഖേന വി​റ്റ ടിക്ക​റ്റ് കൊതുകാട്ടിൽപീടികയിൽനിന്നാണ് വാങ്ങിയത്. ടിക്ക​റ്റ് കടയിരുപ്പ് യൂണിയൻ ബാങ്ക് ശാഖയിൽ ഏൽപ്പിച്ചു. 30 വർഷമായി ലോട്ടറി വാങ്ങുന്ന ഇദ്ദേഹത്തിന് മുമ്പ്‌ ചെറിയ തുകകൾ സമ്മാനം ലഭിച്ചിട്ടുണ്ട്. ഭാര്യയും രണ്ടു മക്കളുമുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top