17 September Tuesday
ദേശീയ കാർട്ടൂൺ മേള ‘കാരിട്ടൂൺ’ സമാപിച്ചു

വരകൊണ്ട് മന്ത്രിയെ
 വരവേറ്റ് കുട്ടികൾ

വെബ് ഡെസ്‌ക്‌Updated: Monday Aug 26, 2024


കൊച്ചി
അഞ്ചു മിനിറ്റിൽ മന്ത്രിയുടെ കാരിക്കേച്ചറുകൾ വരച്ച്‌ കുട്ടികൾ. മന്ത്രി പി രാജീവിനെ കാരിക്കേച്ചറുകളുമായാണ് കുട്ടികൾ കളരിയിലേക്ക് സ്വാഗതം ചെയ്തത്. കേരള കാർട്ടൂൺ അക്കാദമിയുടെ ദേശീയ കാർട്ടൂൺ മേളയുടെ ‘കാരിട്ടൂൺ’ ഭാഗമായി ചാവറ കൾച്ചറൽ സെന്ററിൽ നടന്ന കാർട്ടൂൺ കളരിയിലായിരുന്നു വരകൾകൊണ്ടുള്ള വരവേൽപ്പ്.

‘വരച്ച് വളർന്നാൽ മിടുക്കരാകാം. എല്ലാവരും ഒരേ വഴിയിൽ പോയിട്ട് കാര്യമില്ല. സർഗാത്മക വാസനകളെ മിനുക്കിയെടുക്കണം. നാം പറയുന്നതുപോലെ വരയ്ക്കുന്ന എഐ ടൂളുകളുടെ കാലമാണിപ്പോൾ. അതിൽ എത്ര സർഗാത്മകത വരുമെന്ന് അറിയില്ല. എന്തൊക്കെ കടന്നുവന്നാലും മനുഷ്യന്റെ  സർഗാത്മകത ഇല്ലാതാകില്ല’ –- മന്ത്രി  പറഞ്ഞു.

ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഫാദർ അനിൽ ഫിലിപ്പ് അധ്യക്ഷനായി. കേരള ലളിതകല അക്കാദമി ചെയർപേഴ്സൺ മുരളി ചീരോത്ത്, കാരിട്ടൂൺ ഡയറക്ടർ രതീഷ് രവി, കേരള കാർട്ടൂൺ അക്കാദമി ചെയർമാൻ സുധീർനാഥ്, സെക്രട്ടറി എ സതീഷ്, വൈസ് ചെയർമാനും ക്യാമ്പ് ഡയറക്ടറുമായ സജ്ജീവ് ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. പ്രസന്നൻ ആനിക്കാട്, എസ്‌ വിനു, അനൂപ് രാധാകൃഷ്ണൻ എന്നിവർ ക്ലാസെടുത്തു. കേരള ലളിതകലാ അക്കാദമിയുടെയും ചാവറ കൾച്ചറൽ സെന്ററിന്റെയും സഹകരണത്തോടെ നടന്ന അഞ്ചു ദിവസത്തെ ദേശീയ കാർട്ടൂൺ മേള ‘കാരിട്ടൂൺ’ സമാപിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top