27 September Friday

വേറിട്ട വഴിയിൽ ഒരു ഡോക്ടർ

വെബ് ഡെസ്‌ക്‌Updated: Thursday Sep 26, 2024


കളമശേരി
മികച്ച ഡോക്ടർ, കലാ–-സാഹിത്യ പ്രവർത്തകൻ, ഫാക്ടിലെ ഒബിസി ഫോറം ചെയർമാൻ തുടങ്ങി വിവിധ മേഖലകളിൽ പ്രവർത്തിച്ച പ്രതിഭയായിരുന്നു അന്തരിച്ച ഡോ. എം എം ഷാജി.

വിദ്യാർഥിയായിരിക്കുമ്പോഴേ കലാസാഹിത്യ സാംസ്കാരികപ്രവർത്തനങ്ങളിൽ സജീവമായിരുന്നു. ഫാക്ട് മെഡിക്കൽ ഓഫീസറായിരുന്ന ഡോ. ഷാജി, വിരമിച്ചശേഷവും പദവിയിൽ തുടരുകയായിരുന്നു. സുനാമി, പ്രളയം തുടങ്ങിയ പ്രകൃതിദുരന്തങ്ങൾ നേരിട്ടപ്പോൾ നായരമ്പലം, പറവൂർ, യുസി കോളേജ് തുടങ്ങിയ സ്ഥലങ്ങളിൽ ദുരിതാശ്വാസക്യാമ്പുകളിൽ സേവനമനുഷ്ഠിച്ചു. വിവിധ ഇടങ്ങളിൽ മെഡിക്കൽ ക്യാമ്പുകൾക്ക് നേതൃത്വം നൽകി. മികച്ച ഫാക്ടറി മെഡിക്കൽ ഓഫീസർക്കുള്ള സംസ്ഥാന അവാർഡ് ജേതാവാണ്. ഫാക്ട് ലളിതകലാ കേന്ദ്രം, ഉദ്യോഗമണ്ഡൽ ക്ലബ് എന്നിവയുടെ സെക്രട്ടറിയായും ഡോ. ഷാജി പ്രവർത്തിച്ചിട്ടുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top