22 December Sunday

പാമ്പാക്കുട വലിയപള്ളി ദ്വിശതാബ്ദി പെരുന്നാളിന് നാളെ കൊടിയേറും

വെബ് ഡെസ്‌ക്‌Updated: Saturday Oct 26, 2024


പിറവം
ദ്വിശതാബ്ദി പെരുന്നാൾ നിറവിൽ പാമ്പാക്കുട സെന്റ് ജോൺസ് ഓർത്തഡോക്സ് വലിയപള്ളി. ഞായർ, തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ പെരുന്നാൾ നടക്കും. ഞായർ രാവിലെ പത്തിന്‌ വികാരി മലങ്കര മൽപ്പാൻ കോനാട്ട് എബ്രാഹം റീശ് കോറെപ്പിസ്കോപ്പ കൊടിയേറ്റ് നടത്തും. അനുമോദനസമ്മേളനം കണ്ടനാട് വെസ്റ്റ് സഹായ മെത്രാപോലീത്ത സഖറിയ മാർ സേവേറിയോസ് ഉദ്ഘാടനം ചെയ്യും. സംസ്ഥാന സിനിമ അവാർഡ് നേടിയ പോൾസൺ സ്കറിയ, റാങ്ക് ജേതാവ് ഡോ. അലീന രാജൻ എന്നിവരെ അനുമോദിക്കും. തുടർന്ന് വയലിൽ ഫ്യൂഷൻ. തിങ്കൾ രാത്രി 9.30ന് മാർഗംകളി. ചൊവ്വ രാത്രി ഏഴിന് കോഴിക്കോട് രംഗഭാഷയുടെ നാടകം "മിഠായിത്തെരുവ്'.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top