31 October Thursday

പിറവത്ത് പിന്നെയും ഇറങ്ങിപ്പോക്ക് നടത്തി യുഡിഎഫ്

വെബ് ഡെസ്‌ക്‌Updated: Saturday Oct 26, 2024


പിറവം
പിറവം നഗരസഭയിൽ സമരത്തിന്റെ പേരിലുള്ള യുഡിഎഫിന്റെ പ്രഹസനം തുടരുന്നു. സമരങ്ങള്‍ക്ക് പരിഹാരം കണ്ടില്ലെന്ന്‌ ആരോപിച്ചാണ് യുഡിഎഫ് കൗണ്‍സിലര്‍മാര്‍ വെള്ളിയാഴ്ച കൗൺസിലിൽനിന്ന് ഇറങ്ങിപ്പോയത്. റീബിൽഡ് കേരള പദ്ധതിയിൽ നവീകരണം നടക്കുന്ന പെരുവ–-പിറവം റോഡിലെ മെറ്റലിൽ തട്ടി അപകടം ഉണ്ടാകുമെന്ന്‌ ആരോപിച്ച് വ്യാഴാഴ്ച റോഡിൽ കിടന്നാണ് യുഡിഎഫ് കൗൺസിലർമാർ സമരം ചെയ്തത്. റോഡുപണി 29ന് തുടങ്ങുമെന്ന് അറിയിപ്പ് നൽകിയിരുന്നു. ഇതിനുശേഷമാണ് ജനശ്രദ്ധതിരിക്കാൻ സമരം നടത്തിയത്.

തെരഞ്ഞെടുപ്പ് ഒരുക്കമെന്ന നിലയിൽ സീറ്റ് ഉറപ്പിക്കലാണ് സമരനാടകങ്ങളിലെ പ്രധാന ലക്ഷ്യം. നഗരസഭ 17–--ാം ഡിവിഷനിലെ റോഡിന് ഫണ്ട് നൽകിയില്ലെന്നതായിരുന്നു പ്രധാന സമരകാരണം. ആസ്തിയിൽ ഉൾപ്പെടാത്ത റോഡിന് നിർമാണാനുമതി നൽകുന്നത് നിയമവിരുദ്ധമാണെന്നും 17, 18 വാര്‍ഡ് കൗണ്‍സിലര്‍മാര്‍ അനുവദിക്കപ്പെട്ട റോഡ് നിർമാണ തൊഴിലുറപ്പ് ഫണ്ട് വേണ്ടെന്ന നിലപാടാണ് സ്വീകരിച്ചതെന്നും നഗരസഭാ അധ്യക്ഷ ജൂലി സാബു, ഉപാധ്യക്ഷൻ കെ പി സലിം എന്നിവർ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top