23 December Monday

പ്രിസൈഡിങ്‌ ഓഫീസറെ നിയമിക്കാൻ ഒപ്പുശേഖരണം

വെബ് ഡെസ്‌ക്‌Updated: Saturday Oct 26, 2024


കൊച്ചി
കേന്ദ്രസർക്കാർ ഇൻഡസ്ട്രിയൽ ലേബർ ട്രിബ്യൂണലിൽ പ്രിസൈഡിങ് ഓഫീസറെ നിയമിക്കുക, ഡെപ്യൂട്ടി ലേബർ കമീഷണറെ നിയമിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച്‌ കേന്ദ്ര തൊഴിൽമന്ത്രിക്ക് ഭീമഹർജി നൽകുന്നതിനായി പൊതുമേഖലാ സ്ഥാപനങ്ങൾക്കുമുമ്പിൽ കേന്ദ്ര പൊതുമേഖലാ കോ-–-ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒപ്പുശേഖരണം നടത്തി. അമ്പലമുകൾ ജ്വാലഗിരി ഗേറ്റിൽ നടന്ന ഒപ്പുശേഖരണം സിഐടിയു ജില്ലാ പ്രസിഡന്റ്‌ ജോൺ ഫെർണാണ്ടസ് ഉദ്ഘാടനം ചെയ്തു. എൻ കെ ജോർജ്, എം വൈ കുരിയാച്ചൻ, സി കെ ജോൺസ് എന്നിവർ സംസാരിച്ചു.

ഇരുമ്പനം ഭാരത് പെട്രോളിയം ഇൻസ്റ്റലേഷന്റെ മുന്നിൽ കേന്ദ്ര പൊതുമേഖലാ കോ–-ഓർഡിനേഷൻ കമ്മിറ്റി കൺവീനർ എം ജി അജി ഉദ്ഘാടനം ചെയ്തു. വിനോദ് വിജയൻ, സി എസ് ദാസൻ, ടി എസ് ഉല്ലാസ്, കെ വി അനിൽകുമാർ, അനൂപ് ബോസ്, ബിനിത സഞ്ജയ് എന്നിവർ സംസാരിച്ചു. യൂണിയൻ ഭേദമന്യേ തൊഴിലാളികൾ ഒപ്പുശേഖരണത്തിൽ പങ്കാളികളായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top