ആലുവ
ജില്ലാ ലൈബ്രറി കൗൺസിൽ വികസനസമിതിയുടെ നേതൃത്വത്തിൽ ആലുവ യുസി കോളേജിൽ സംഘടിപ്പിച്ച ത്രിദിന പുസ്തകോത്സവം ചൊവ്വ വൈകിട്ട് അഞ്ചിന് സമാപിക്കും. പുസ്തകോത്സവത്തിന്റെ ഭാഗമായി ഡോ. ജി രശ്മി, കെ എസ് അനിൽകുമാർ എന്നിവരുടെ ‘അവളിലേക്കുള്ള ദൂരം' പുസ്തകസംവാദം നടത്തി. സൂര്യ ഇഷാൻ ഉദ്ഘാടനം ചെയ്തു. നിർമിതബുദ്ധി, വൈക്കം സത്യഗ്രഹം എന്നീ വിഷയങ്ങളിൽ നടത്തിയ സെമിനാറിൽ ഡോ. ലീന മേരി, ഡോ. രാജീവ് രവി, ഡോ. കെ എസ് മാധവൻ എന്നിവർ വിഷയങ്ങൾ അവതരിപ്പിച്ചു. ഡോ. കെ എൻ മധു, ട്രീസ ദിവ്യ എന്നിവർ അധ്യക്ഷരായി.
എം കെ ശശീന്ദ്രന്റെ ‘കെ കെ മാധവൻ എന്ന മാധവൻ മാഷ്' പുസ്തകം പ്രൊഫ. എം തോമസ് മാത്യു, വിധു നാരായണന് നൽകി പ്രകാശിപ്പിച്ചു. ലൈബ്രറി കൗൺസിൽ ജില്ലാ സെക്രട്ടറി എം ആർ സുരേന്ദ്രൻ, യുസി കോളേജ് പ്രിൻസിപ്പൽ ഡോ. മിനി ആലീസ്, ഡി ആർ രാജേഷ്, മനോജ് നാരായണൻ, എം കെ മനോജ്, അജിത് ഗോതുരുത്ത്, പി തമ്പാൻ, ഷെറീന ബഷീർ എന്നിവർ സംസാരിച്ചു. ചൊവ്വ രാവിലെ 10ന് കുമാരനാശാൻ കാവ്യകേളിയും സെമിനാറും നടക്കും. ഡോ. കെ വി സജയ് വിഷയം അവതരിപ്പിക്കും. പകൽ രണ്ടിന് സമാപനസമ്മേളനം സി ബി ദേവദർശനൻ ഉദ്ഘാടനം ചെയ്യും. കേരള സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. മ്യൂസ് മേരി ജോർജ് മുഖ്യാതിഥിയാകും. ലിറ്റീഷ ഫ്രാൻസിസ് അധ്യക്ഷയാകും. ആലുവ യുസി കോളേജ്, കേരള സംസ്ഥാന സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയുടെ സഹകരണത്തോടെയാണ് പുസ്തകോത്സവം സംഘടിപ്പിച്ചിട്ടുള്ളത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..