23 December Monday

ദേശീയപാതയിലെ ഓട നിർമാണം ; കടാതിയിൽ കുടിവെള്ളവിതരണം മുടങ്ങി

വെബ് ഡെസ്‌ക്‌Updated: Saturday Jul 27, 2024


മൂവാറ്റുപുഴ
കൊച്ചി–-ധനുഷ്‌കോടി ദേശീയപാത നവീകരണത്തിന്റെ ഭാഗമായി കടാതി ആലിൻചുവട്ടിൽ കുടിവെള്ളവിതരണക്കുഴലുകൾ അടച്ചു. ഒരാഴ്ചയായി കുടിവെള്ളവിതരണം മുടങ്ങിയതായി നാട്ടുകാർ പരാതിപ്പെട്ടു. ഓടനിർമാണത്തിനായാണ് ജല അതോറിറ്റിയുടെ കുഴലുകൾ അടച്ചത്. ഇതോടെ വാളകം പഞ്ചായത്തിലെ ആറ്, ഏഴ് വാർഡുകളിലെ വീടുകളിലെയും സ്‌ഥാപനങ്ങളിലെയും നൂറിലേറെ ഉപയോക്താക്കൾക്ക് കുടിവെള്ളം ലഭിക്കുന്നില്ല. കുടിവെള്ളത്തിന് ഇവർ മറ്റു മാർഗങ്ങൾ ആശ്രയിക്കേണ്ട സ്ഥിതിയാണ്. പ്രദേശത്ത് കുടിവെള്ളം ലഭ്യമാക്കാൻ ജല അതോറിറ്റിയും വാളകം പഞ്ചായത്തും നടപടിയെടുക്കണമെന്നാണ് ഉപയോക്താക്കളുടെ ആവശ്യം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top