കാലടി
എൽഡിഎഫ് പിന്തുണയോടെ അഞ്ച് ദിവസമായി പ്രതിപക്ഷ പഞ്ചായത്ത് അംഗങ്ങൾ കാലടി പഞ്ചായത്ത് ഓഫീസിസിനുമുന്നിൽ നടത്തുന്ന സത്യഗ്രഹം ശനിയാഴ്ച സമാപിക്കും. എൽഡിഎഫ് ജനപ്രതിനിധികളുടെ വാർഡുകളിലെ പദ്ധതികളിൽ പഞ്ചായത്ത് പ്രസിഡന്റ് പുലർത്തുന്ന വിവേചനത്തിലും എസ്‌സി ഫണ്ടുകൾ ചെലവഴിക്കാത്തതിലും ബ്ലോക്ക് -പഞ്ചായത്ത് സംയുക്ത പദ്ധതികൾ ഉപേക്ഷിച്ചതിലും പ്രതിഷേധിച്ചാണ് സമരം.
വെള്ളിയാഴ്ച നടന്ന സമരം കേരള കോൺഗ്രസ് എം ജില്ലാ കമ്മിറ്റി അംഗം ജസ്റ്റിൻ ജോർജ് ഉദ്ഘാടനം ചെയ്തു. ആന്റണി തെറ്റയിൽ അധ്യക്ഷനായി. കർഷകസംഘം ജില്ലാ കമ്മറ്റി അംഗം എം എൽ ചുമ്മാർ, കർഷകസംഘം അങ്കമാലി ഏരിയ സെക്രട്ടറി പി അശോകൻ, ഏരിയ കമ്മിറ്റി അംഗം എം ടി വർഗീസ്, ലോക്കൽ സെക്രട്ടറി ബേബി കാക്കശേരി, ടി വി വല്ലഭൻ എന്നിവർ സംസാരിച്ചു.
ഒന്നാംദിവസം സമരം സിപിഐ എം അങ്കമാലി ഏരിയ സെക്രട്ടറി കെ കെ ഷിബു, രണ്ടാംദിവസം കോൺഗ്രസ് സംസ്ഥാന സെക്രടറി മാത്യൂസ് കോലഞ്ചേരി,
മൂന്നാംദിന സമരം ജില്ലാ കമ്മിറ്റി അംഗം കെ തുളസിയും ഉദ്ഘാടനം ചെയ്തു. വിവിധദിനങ്ങളിൽ കർഷകസംഘം, കർഷക തൊഴിലാളി യൂണിയൻ, പികെഎസ്, ഡിവൈഎഫ്ഐ, മഹിളാ അസോസിയേഷൻ, തൊഴിലുറപ്പ് തൊഴിലാളി യൂണിയൻ കാലടി ഏരിയ കമ്മിറ്റി, പെൻഷൻ സർവീസ് സംഘടനാ പ്രതിനിധികള്‍ സത്യഗ്രഹത്തെ അഭിവാദ്യം ചെയ്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..