23 December Monday

സ്വകാര്യബസുകളുടെ 
തിരക്ക് കുറയ്‌ക്കാൻ നിർദേശം

വെബ് ഡെസ്‌ക്‌Updated: Saturday Jul 27, 2024


അങ്കമാലി
പട്ടണത്തിലെ സ്വകാര്യബസുകളുടെ തിരക്ക് കുറയ്‌ക്കുന്നതിനും റണ്ണിങ് സമയം സംബന്ധിച്ചും നിർദേശങ്ങളുമായി മനുഷ്യാവകാശ കമീഷൻ. കാലടി ഭാഗത്തുനിന്ന് വരുന്ന സ്വകാര്യബസുകൾ ലിറ്റിൽ ഫ്ലവർ ആശുപത്രിയുടെ മുന്നിൽക്കൂടി കപ്പേളവഴി ദേശീയപാതയിൽ പ്രവേശിച്ച് സ്റ്റാൻഡിലേക്ക് പോകണം. ശനിയാഴ്ച ഒരുദിവസത്തേക്ക് പരീക്ഷണാടിസ്ഥാനത്തിലാണിത്. രാവിലെ ഒമ്പതുമുതൽ 10.30 വരെയും വൈകിട്ട് നാലുമുതൽ 5.30 വരെയും ട്രയൽ റണ്ണായിരിക്കുമിത്. കപ്പേള ഭാഗത്തെ അനധികൃത പാർക്കിങ് ഒഴിവാക്കണമെന്നും ഉത്തരവിലുണ്ടെന്ന് റീജണൽ ട്രാൻസ്പോർട്ട് ഓഫീസർ അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top