08 September Sunday

"മാലിന്യമുക്തം നവകേരളം' ശിൽപ്പശാല ; തിരിഞ്ഞുനോക്കാതെ നഗരസഭാ അധ്യക്ഷയും ആരോഗ്യസമിതി അധ്യക്ഷനും

വെബ് ഡെസ്‌ക്‌Updated: Saturday Jul 27, 2024


കളമശേരി
കളമശേരി നഗരസഭയിൽ സംഘടിപ്പിച്ച "മാലിന്യമുക്തം നവകേരളം 2.0' ഏകദിന ശിൽപ്പശാലയിൽനിന്ന് ചെയർപേഴ്സണും ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷനും വിട്ടുനിന്നു. നഗരസഭാപ്രദേശത്ത് ശുചിത്വപ്രവർത്തനങ്ങളിലെ വീഴ്ച വലിയതോതിൽ ഡെങ്കിപ്പനി ഉൾപ്പെടെയുള്ള പകർച്ചവ്യാധികൾക്ക് കാരണമാവുകയും നഗരസഭയ്ക്കെതിരെ പ്രതിഷേധം ശക്തിപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിൽ ഇരുവരും വിട്ടുനിന്നത് പൊതുജനങ്ങളിൽ ചർച്ചയായി.

കൗൺസിലർമാർ ഉൾപ്പെടെ വിവിധ വിഭാഗം പങ്കെടുത്ത ശിൽപ്പശാലയിൽ ഗ്രൂപ്പുചർച്ച, ആക്‌ഷൻ പ്ലാൻ അവതരണം എന്നിവ നടന്നതാണ്. എന്നാൽ, ഇതൊന്നും തങ്ങൾക്ക് ബാധകമല്ലെന്ന സമീപനമാണ് നഗരസഭാ ഭരണനേതൃത്വത്തിന്റേതെന്നാണ് ആക്ഷേപം. എന്നാൽ, തനിക്ക് അത്യാവശ്യമായി മറ്റൊരു കാര്യമുണ്ടായിരുന്നതിനാലാണ് ശിൽപ്പശാലയിൽ പങ്കെടുക്കാതിരുന്നതെന്ന് ചെയർപേഴ്‌സൺ സീമ കണ്ണൻ പറഞ്ഞു.

നഗരസഭാ ടൗൺ ഹാളിൽ ചേർന്ന ശിൽപ്പശാല വൈസ് ചെയർപേഴ്സൺ സൽമ അബൂബക്കർ ഉദ്ഘാടനം ചെയ്തു. സ്ഥിരംസമിതി അധ്യക്ഷരായ ജെസി പീറ്റർ, അഞ്ജു മനോജ്‌ മണി, കൗൺസിലർമാരായ സലിം പതുവന, റഫീഖ് മരക്കാർ, നഗരസഭാ സെക്രട്ടറി സി അനിൽകുമാർ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ നിബു വർഗീസ്, ക്ലീൻ സിറ്റി മാനേജർ കെ വി വിൻസെന്റ് തുടങ്ങിയവർ പങ്കെടുത്തു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top