മട്ടാഞ്ചേരി
നവീകരണം നടക്കുന്നതിനിടെ രാമേശ്വരം കനാലിനുകുറുകെ വാട്ടർ അതോറിറ്റി റോഡ് ഭാഗത്ത് പാലം തകർന്നുവീണു. വെള്ളി വൈകിട്ടോടെയാണ് പാലം മധ്യഭാഗത്തുനിന്ന് തകർന്ന് കനാലിൽ വീണത്. നിർമാണത്തൊഴിലാളികൾ ഉണ്ടായെങ്കിലും ആളപായമില്ല. ഏഴു കുടുംബങ്ങൾക്കുള്ള സഞ്ചാരമാർഗമാണിത്. 30 വർഷംമുമ്പ് പണിത പാലം നഗരസഭയുടെ അനുമതിയോടെയുള്ളതല്ലെന്ന് ഡിവിഷൻ കൗൺസിലർ ഷൈല തദേവൂസ് പറഞ്ഞു. പാലത്തിന്റെ കോൺക്രീറ്റ് തകർന്നതിനെ തുടർന്നാണ് പ്രദേശവാസികള്‍ പാലം നവീകരിക്കാൻ തീരുമാനിച്ചത്. പാലത്തിൽ കൂടുതൽ ഭാരത്തിൽ കോൺക്രീറ്റ് ചെയ്തതാണ് തകരാൻ കാരണമെന്നാണ് നിഗമനം.
പാലത്തിന്റെ മധ്യഭാഗത്ത് തൂണുകളുണ്ടായിരുന്നില്ല. പാലം ഉപയോഗിച്ചിരുന്നവര്‍ക്ക് താൽക്കാലികമായി സഞ്ചരിക്കുന്നതിനുള്ള സൗകര്യം ഒരുക്കി. നഗരസഭയുടെ അനുമതി വാങ്ങിയതിനുശേഷം പാലം പുനര്‍നിര്‍മിച്ചാല്‍ മതിയെന്ന് കൗൺസിലർ നിർദേശം നൽകി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..