22 December Sunday

പൊതുവിദ്യാഭ്യാസവകുപ്പ് അദാലത്ത്‌ ; ജില്ലയിൽ തീർപ്പാക്കിയത്‌ 
300 ഫയലുകൾ

വെബ് ഡെസ്‌ക്‌Updated: Saturday Jul 27, 2024


കൊച്ചി
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ മധ്യമേഖലാ ഫയൽ അദാലത്തിൽ ജില്ലയിൽനിന്ന്‌ തീർപ്പാക്കിയത്‌ 300 ഫയലുകൾ. എച്ച്‌എസ്‌–- 282, വിഎച്ച്‌എസ്‌ഇ–- എട്ട്‌, എച്ച്‌എസ്‌എസ്‌–- പത്ത്‌ എന്നിങ്ങനെയാണ്‌ തീർപ്പാക്കിയത്‌. 376 അപേക്ഷയാണ്‌ ലഭിച്ചത്‌. ഇതിൽ 58 എണ്ണം അദാലത്ത്‌ നടന്ന വെള്ളിയാഴ്‌ചയും 318 എണ്ണം മുമ്പും ലഭിച്ചു. എറണാകുളം ഗവ. ഗേൾസ്‌ എച്ച്‌എസ്‌എസിൽ പൊതുവിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി അദാലത്ത്‌ ഉദ്‌ഘാടനം ചെയ്തു. ടി ജെ വിനോദ് എംഎൽഎ അധ്യക്ഷനായി. വ്യവസായമന്ത്രി പി രാജീവ്‌, പി വി ശ്രീനിജിൻ എംഎൽഎ, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ, പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ്, ഡയറക്ടർ എസ് ഷാനവാസ്, അഡീഷണൽ ഡയറക്ടർ എ സന്തോഷ്, ഡിഡിഇ ഹണി ജി അലക്സാണ്ടർ തുടങ്ങിയവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top