18 December Wednesday

കോട്ടത്തെണ്ടിൽ 
പ്രതിഷേധജ്വാല

വെബ് ഡെസ്‌ക്‌Updated: Tuesday Aug 27, 2024


അങ്കമാലി
കറുകുറ്റി പഞ്ചായത്തിലെ എട്ടാംവാർഡിൽ പാലിശേരി അമ്പലത്തുരുത്ത് ഭാഗത്ത് കോട്ടത്തെണ്ട് മലയിൽ അനുവദിച്ച കരിങ്കൽ ക്വാറിയുടെ ലൈസൻസ്‌ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ജനകീയസമിതി പ്രതിഷേധജ്വാല തെളിച്ചു. നൂറുകണക്കിന് വീടുകളും  സ്കൂളും ആശുപത്രിയും ഉൾപ്പെടുന്ന പ്രദേശത്ത് കരിങ്കൽ ക്വാറി ആരംഭിക്കരുതെന്നാണ്‌ ആവശ്യം. ജനകീയസമിതി നേതാക്കളായ രനിത ഷാബു, ഷാജു കോലഞ്ചേരി, ജോണി മയ്പാൻ, മേരി ആന്റണി, കെ കെ മുരളി, കെ പി അനീഷ്, മുന്നൂർപ്പിള്ളി ഇടവക വികാരി വർക്കി കാവാലിപ്പാടൻ തുടങ്ങിയവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top