04 December Wednesday

വീടിന്റെ താക്കോൽദാനം 
ഇന്ന്

വെബ് ഡെസ്‌ക്‌Updated: Tuesday Aug 27, 2024


പെരുമ്പാവൂർ
വാഹനാപകടത്തിൽ പരിക്കേറ്റ് ഗൃഹനാഥൻ കിടപ്പിലായ കുടുംബത്തിന് പെരുമ്പാവൂർ ഗവ. സർവന്റ് സഹകരണ സംഘം നിർമിച്ച വീടിന്റെ താക്കോൽ ചൊവ്വാഴ്‌ച കൈമാറും. വെങ്ങോല മേപ്രത്തുപടി പുതുപ്പാറ കാവിനുസമീപത്താണ്‌ വീട്‌ നിർമിച്ചത്‌. പകൽ 11.30ന് വ്യവസായമന്ത്രി പി രാജീവ് താക്കോൽ കൈമാറും.
2015ൽ അല്ലപ്ര കവലയിൽ ബസ് കാത്തുനിൽക്കുമ്പോഴാണ് ഗൃഹനാഥന് ബൈക്കിടിച്ച് പരിക്കേറ്റത്. എഴുന്നേറ്റുനടക്കാനും തൊഴിലെടുക്കാനും പറ്റാത്ത അവസ്ഥയിലായ ഗൃഹനാഥനും കുടുംബവും വർഷങ്ങളായി വാടകവീട്ടിലാണ് കഴിയുന്നത്. ഭാര്യയും ഒമ്പതാംക്ലാസുകാരനായ ഏകമകനുമാണുള്ളത്. 540 ചതുരശ്രയടിയിലാണ് വീട് നിർമിച്ചതെന്ന് സംഘം പ്രസിഡന്റ് എൻ എം രാജേഷ്, കൺവീനർ സബിൻ ജേക്കബ്, ഓണററി സെക്രട്ടറി കെ പി വിനോദ് എന്നിവർ വാർത്താക്കുറിപ്പിൽ പറഞ്ഞു. സംഘം പ്രവർത്തനം തുടങ്ങിയിട്ട് 100 വർഷം പിന്നിടുകയാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top