കളമശേരി
പാലക്കാട് എൻഎസ്എസ് എൻജിനിയറിങ് കോളേജിലെ പൂർവവിദ്യാർഥിസംഘടന ‘ദർശന' സംഘടിപ്പിച്ച ‘ഇഗ്‌നൈറ്റ് 2024’ൽ കുസാറ്റ് സ്കൂൾ ഓഫ് എൻജിനിയറിങ് വിദ്യാർഥികൾ ജേതാക്കളായി. പ്രോജക്ട് അവതരിപ്പിക്കാനും മികച്ച സംരംഭകത്വം വളർത്താനുമായാണ് മത്സരം. 450 ടീമുകൾ പങ്കെടുത്ത മത്സരത്തിൽനിന്ന് 15 ടീമുകളാണ് അവസാന റൗണ്ടിൽ എത്തിയത്.
കുസാറ്റ് വിദ്യാർഥികളുടെ ചെടികൾ നടുന്നതിനുള്ള ഉപകരണമാണ് (ഓട്ടോമേറ്റ്ഡ് മൾട്ടി വെജിറ്റബിൾ ട്രാൻസ്‌പ്ലാന്റർ) സമ്മാനാർഹമായത്. മന്ത്രി പി രാജീവ് പുരസ്‌കാരം വിതരണം ചെയ്‌തു. 25,000 രൂപയും ഫലകവുമാണ് ഒന്നാംസമ്മാനം. എസ് മിഥുൻ, എം വി പ്രവീൺ, സി ആർ ശിവരാഗ്, എം വി ആദിത്, സോഫസ് ജോസ്, കെ ബി യാദവ് കൃഷ്ണ (മെക്കാനിക്കൽ), എ ബി അനുപമ (ഇലക്ട്രിക്കൽ), ടി പി മാനസി (ഇലക്ട്രോണിക്സ്) എന്നിവരാണ് പ്രോജക്ട് അവതരിപ്പിച്ചത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..