കളമശേരി
കളമശേരിയുടെ സമഗ്ര കാർഷിക വികസനത്തിന് മന്ത്രി പി രാജീവ് നടപ്പാക്കുന്ന ‘കൃഷിക്കൊപ്പം കളമശേരി' കേരളത്തിന് മാതൃകയാക്കാവുന്ന പദ്ധതിയാണെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു. രണ്ടാമത് കളമശേരി കാർഷികോത്സവത്തിന് മുന്നോടിയായി നടത്തുന്ന ത്രിതല പഞ്ചായത്ത് സംഗമവും കാർഷിക സെമിനാറും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
വ്യവസായമന്ത്രി പി രാജീവ് അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മുത്തേടൻ, സംഘാടകസമിതി ചെയർമാൻ വി എം ശശി, ജനറൽ കൺവീനർ എം പി വിജയൻ, ഇടപ്പള്ളി വടക്കുംഭാഗം സഹകരണ ബാങ്ക് പ്രസിഡന്റ് എ വി ശ്രീകുമാർ, ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യ തോമസ്, പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി വി പ്രദീഷ്, ഏലൂർ മുനിസിപ്പൽ ചെയർമാൻ എ ഡി സുജിൽ, ജില്ലാ ആസൂത്രണസമിതി അംഗം ജമാൽ മണക്കാടൻ, കടുങ്ങല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് മുട്ടത്തിൽ, ആലങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് പി എം മനാഫ്, കരുമാല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് ശ്രീലത ലാലു തുടങ്ങിയവർ സംസാരിച്ചു. കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച സെമിനാറിൽ കില മുൻ ഡയറക്ടർ ജോയ് ഇളമൺ വിഷയം അവതരിപ്പിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..