27 September Friday

കണ്ടൽ സംരക്ഷണവും പുനരുജ്ജീവനവും ; മാർക്ക്‌ ഫോർ വൈപ്പിൻ
പദ്ധതിക്ക് തുടക്കമായി

വെബ് ഡെസ്‌ക്‌Updated: Friday Sep 27, 2024


കടമക്കുടി
വൈപ്പിൻ മണ്ഡലത്തിലെ കടമക്കുടി, പള്ളിപ്പുറം, കുഴുപ്പിള്ളി, ഞാറക്കൽ പഞ്ചായത്തുകളിൽ കണ്ടൽ സംരക്ഷണവും പുനരുജ്ജീവനവും ലക്ഷ്യമിടുന്ന ‘മാർക്ക്‌ ഫോർ വൈപ്പിൻ’ പദ്ധതിക്ക് തുടക്കം. സ്കൂൾവിദ്യാർഥിക്ക് കണ്ടൽത്തൈ നൽകി കെ എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. കടമക്കുടി പഞ്ചായത്ത് പ്രസിഡന്റ് മേരി വിൻസെന്റ് അധ്യക്ഷയായി. ഡിപി വേൾഡിന്റെ സിഎസ്ആർ ഫണ്ട് ഉപയോഗിച്ച് പ്ലാൻ അറ്റ് എർത്ത് എന്ന എൻജിഒവഴിയാണ് പദ്ധതി നടപ്പാക്കുന്നത്.

പള്ളിപ്പുറം, കുഴുപ്പിള്ളി, ഞാറക്കൽ, കടമക്കുടി പഞ്ചായത്തുകളിലെ 25 ഏക്കർ പുറമ്പോക്കിലെ കണ്ടൽക്കാടുകൾ സംരക്ഷിക്കും. പഞ്ചായത്തിലെ ഗുണഭോക്താക്കൾക്ക്‌ ഉപജീവനമാർഗമായി തേനീച്ചക്കൂടുകളുടെ വിതരണം, പൊക്കാളിക്കൃഷി, ഇക്കോ ടൂറിസം, കയാക്കിങ് തുടങ്ങിയ പദ്ധതികളും കോർത്തിണക്കും. കുസാറ്റും സിഎംഎഫ്ആർഐയുമാണ് കണ്ടൽച്ചെടികളുടെ പഠനത്തിന് ശാസ്ത്രീയമായ ഉപദേശങ്ങൾ നൽകുന്നത്. ചെടികൾ മാപ്പ് ചെയ്യാൻ നിർമിച്ച മൊബൈൽ ആപ്പിന്റെ ഉദ്ഘാടനവും എംഎൽഎ നിർവഹിച്ചു. ഡിപി വേൾഡ് സീനിയർ ഡയറക്ടർ ദിപിൻ ലതീഷ്കുമാർ, ഡോ. എം ഹരികൃഷ്ണൻ, എൽസി ജോർജ്, രമണി അജയൻ, മിനി രാജു, വിപിൻരാജ്, സൂരജ് എബ്രഹാം തുടങ്ങിയവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top