22 December Sunday

ടൂറിസ്റ്റ് ബസ് ബൈക്കിൽ ഇടിച്ച് രണ്ടുപേര്‍ക്ക് പരിക്ക്

വെബ് ഡെസ്‌ക്‌Updated: Monday Oct 28, 2024


കൂത്താട്ടുകുളം
എംസി റോഡിൽ കൂത്താട്ടുകുളം രാമപുരം കവലയിൽ ടൂറിസ്റ്റ് ബസ് ഇടിച്ച്‌ ബൈക്ക് യാത്രികർക്ക് പരിക്ക്. കോട്ടയം അടുക്കം സ്വദേശികളായ വഞ്ചനാനിക്കൽ അജ്‌മൽ (24), ആഷിൻ (17) എന്നിവർക്കാണ് പരിക്ക്. പാലാ റോഡിൽനിന്ന്‌ ബൈക്ക് എംസി റോഡിലേക്ക് കടക്കുന്നതിനിടെ കൂത്താട്ടുകുളം ടൗണിൽനിന്ന്‌ വന്ന ബസ് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഇടിയെ തുടർന്ന്‌ ബൈക്ക്‌ പത്തു മീറ്ററോളം നിരങ്ങിനീങ്ങി. ഞായർ പകൽ 4.30ഓടെയാണ് അപകടം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top