22 December Sunday

ദീപാവലിമധുരം തയ്യാർ

വെബ് ഡെസ്‌ക്‌Updated: Monday Oct 28, 2024


മട്ടാഞ്ചേരി
ദീപാവലി ആഘോഷത്തിനായി വിവിധ മധുരപലഹാരങ്ങൾ പശ്ചിമകൊച്ചിയിൽ ഒരുങ്ങി. നാടനും ഉത്തരേന്ത്യൻ പലഹാരങ്ങളും ഇവിടെ തയ്യാറായി. കോഴിക്കോടൻ ഹൽവ, മൈസൂർ പാക്ക്, സാട്ട, അവിൽ, ബർഫി, കശുവണ്ടി വിഭവങ്ങൾ പേഡ, ജിലേബികൾ, ഗുലാബ് ജാം, ലഡ്ഡു, പാപ്പടികൾ, ഗുജറാത്തി മിഠായികൾ, ബദാം കിസ്മിസ്, ഉണങ്ങിയ പഴങ്ങൾ, പരിപ്പ് ബോളികൾ എന്നിവയെല്ലാം തയ്യാറാണ്. ആറുമുതൽ പത്തുവരെ വിഭവങ്ങളടങ്ങിയ 500 ഗ്രാം, ഒരുകിലോ പെട്ടികളാണ്‌ വിപണിയിലുള്ളത്. കിലോ പെട്ടിക്ക്‌ 340–-450 രൂപയാണ് ശരാശരി നിരക്ക്. കൂടാതെ പ്രത്യേക വിഭവങ്ങൾ ചേർന്നുള്ള പെട്ടിക്ക്‌ 500 മുതൽ -1200 രൂപവരെയുമാണ് നിരക്ക്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top