27 December Friday

നെല്ലിമറ്റം സെന്റ്‌ ജോസഫ്‌സ്‌ 
യുപിഎസ്‌ പ്ലാറ്റിനം ജൂബിലി നിറവിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Nov 27, 2024


കോതമംഗലം
നെല്ലിമറ്റം സെന്റ്‌ ജോസഫ്സ് യുപി സ്കൂൾ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന പ്രദർശനം എക്സ്പോ 2കെ24 വെള്ളിയാഴ്ച ആന്റണി ജോൺ എംഎൽഎ ഉദ്ഘാടനം ചെയ്യും. ജൂബിലി സ്മാരക തപാൽ സ്റ്റാമ്പ്‌ കോതമംഗലം രൂപത ചാൻസലർ ഡോ. ജോസ് കുളത്തൂർ പുറത്തിറക്കും.

ഡിസംബർ ഒന്നിന്‌ ആലുവ രാജഗിരി ആശുപത്രിയുടെ സഹകരണത്തോടെ സൗജന്യ മെഡിക്കൽ ക്യാമ്പ്. ജനറൽ മെഡിസിൻ, ഉദരരോഗം, അർബുദം, അസ്ഥിരോഗം, ഹൃദ്‌രോഗ വിഭാഗങ്ങളിലെ ഡോക്ടർമാർ പങ്കെടുക്കും. ഡിസംബർ 27ന് പൂർവവിദ്യാർഥി അധ്യാപക- സംഗമം.

പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ സമാപനം 2025 ഫെബ്രുവരിയിൽ നടക്കുമെന്ന് സ്കൂൾ മാനേജർ ഫാ. ജോർജ് കുരിശുംമൂട്ടിൽ, വിനു ജോർജ്, ആന്റണി പെരേര, ഷീജ ജിയോ, ജോയി പോൾ എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top