28 December Saturday

റോഡ്‌ മുറിച്ചുകടക്കുന്നയാൾക്കായി കാർ നിർത്തി; പിന്നാലെ കൂട്ടയിടി

വെബ് ഡെസ്‌ക്‌Updated: Wednesday Nov 27, 2024


കൊച്ചി
പാലാരിവട്ടം ബൈപാസിൽ മെഡിക്കൽ സെന്റർ ആശുപത്രിക്കുസമീപം വാഹനങ്ങൾ തമ്മിൽ കൂട്ടയിടിച്ചു. ആർക്കും പരിക്കില്ല. വൈറ്റില ഭാഗത്തേക്ക് പോകുകയായിരുന്ന യൂബർ ടാക്സി ഡ്രൈവർ, കാൽനടയാത്രികന്‌ ദേശീയപാത മുറിച്ചുകടക്കാനായി വാഹനം നിർത്തിക്കൊടുത്തു. ഇതറിയാതെ യൂബർ ടാക്സിയുടെ പിന്നിൽ വന്ന ഡെലിവറി വാൻ സഡൻ ബ്രേക്കിട്ടതോടെ പിന്നിൽ വന്ന കാർ ഡെലിവറി വാനിൽ ഇടിച്ചു. ഇതിനുപിന്നിൽ വന്ന കാറിന്റെ പിന്നിൽ കുടിവെള്ള ടാങ്കറും ഇടിച്ചു. ചൊവ്വ രാവിലെ പത്തിനാണ്‌ അപകടം.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top