കോതമംഗലം
കുട്ടമ്പുഴ ഉരുളൻതണ്ണി ക്ണാചേരിയിൽ തകർന്ന സൗരവേലിയുടെ പുനർനിർമാണ പ്രവർത്തനം ആരംഭിച്ചു. ഫോറസ്റ്റ് ഓഫീസ് മുതൽ ജണ്ടപ്പടി വരെയുള്ള ഒരു കിലോമീറ്ററിൽ തകർന്ന വേലിയാണ് നിർമിക്കുന്നത്. നിർമാണ പുരോഗതി ആന്റണി ജോൺ എംഎൽഎ വിലയിരുത്തി. ഫോറസ്റ്റ് റേഞ്ച് ഓഫീസർ കെ എഫ് ഷഹനാസ്, ഡെപ്യൂട്ടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ സന്തോഷ് ജി ജി, വാർഡ് അംഗം ബിനീഷ് നാരായണൻ, വി വി ജോണി എന്നിവരും ഒപ്പമുണ്ടായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..