മൂവാറ്റുപുഴ
എം ടി വാസുദേവൻനായരുടെ രചനകളെപ്പറ്റി മൂന്ന് പുസ്തകങ്ങൾ എഴുതിയ, കൊച്ചിൻ സർവകലാശാലയിലെ ഇംഗ്ലീഷ് വിഭാഗത്തിൽനിന്ന് എം ടിയുടെ സിനിമകൾ എന്ന വിഷയത്തിൽ പിഎച്ച്ഡി പൂർത്തിയാക്കിയ പ്രൊഫ. ജോസ് അഗസ്റ്റിന് എം ടിയെപ്പറ്റി പറയാനേറെയുണ്ട്. മൂവാറ്റുപുഴ നിർമല കോളേജ് മുൻ അധ്യാപകനും തൊടുപുഴ ന്യൂമാൻ കോളേജ് ഇംഗ്ലീഷ് വിഭാഗം മുൻ മേധാവിയുമായിരുന്ന ജോസ് മലയാളത്തിന്റെ പ്രിയ കഥാകാരനെ ഓർത്തെടുക്കുകയാണ്. എം ടിയുടെ സിനിമകളെക്കുറിച്ച് ഇംഗ്ലീഷ് ഭാഷയിൽ ഇന്ത്യയിൽ ആദ്യമായി പിഎച്ച്ഡി നേടിയ വ്യക്തിയും കോളേജ് അധ്യാപകനുമായതിനാലാകാം എം ടിക്ക് തന്നോട് പ്രത്യേക വാത്സല്യമുണ്ടായിരുന്നുവെന്ന് ജോസ് പറഞ്ഞു. ഇപ്പോൾ മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് അംഗമാണ് ജോസ്.
കൊച്ചിൻ സർവകലാശാല ഇംഗ്ലീഷ് വിഭാഗം തലവൻ ഡോ. മറിയാമ്മ വിൻസെന്റ് പാനികുളങ്ങരയുടെ കീഴിലായിരുന്നു പിഎച്ച്ഡി ഗവേഷണം. എം ടിയുടെ സാഹിത്യത്തെയും -സിനിമയെയും ആസ്‌പദമാക്കി മൂന്ന് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു. ഒരെണ്ണം മലയാളത്തിലും രണ്ടെണ്ണം ഇംഗ്ലീഷിലും. അതിൽ മലയാള പുസ്തകത്തിന്റെ പേര് നിർദേശിച്ചത് എം ടിയായിരുന്നു. എം ടി: വായനയുടെ രണ്ടാമൂഴം, എം ടി വാസുദേവൻ നായർ: ഫിക്‌ഷൻ ആൻഡ് ഫിലിംസ്– ആൻ അനാലിസിസ്, ഫ്ലാഷസ് ആൻഡ് ഇമേജസ് എന്നിവയാണ് പുസ്തകങ്ങൾ. എം ടിയുടെ വിയോഗവാർത്തയറിഞ്ഞ് കുടുംബത്തോടൊപ്പം വീട്ടിലെത്തി അന്ത്യാഞ്ജലിയർപ്പിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..