കാലടി
മലയാറ്റൂർ നക്ഷത്രത്തടാകം മെഗാ കാർണിവല്‍ മാത്യു കുഴൽനാടൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. മലയാറ്റൂർ–-നീലീശ്വരം പഞ്ചായത്ത് പ്രസിഡന്റ് ജോയ് അവുക്കാരൻ അധ്യക്ഷനായി. പ്രോജക്ട് ഡയറക്ടർ വിത്സൻ മലയാറ്റൂർ, അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ തങ്കച്ചൻ, അനിമോൾ ബേബി, ഷിബു പറമ്പത്ത് എന്നിവർ സംസാരിച്ചു.
25 മുതൽ 31 വരെയാണ് കാർണിവൽ. ക്രിസ്മസ് ദിനത്തിൽ കലാപരിപാടികള്‍ അരങ്ങേറി. 110 ഏക്കർ വിസ്തൃതിയുള്ള മലയാറ്റൂർ മണപ്പാട്ടുചിറയ്‌ക്കു ചുറ്റും 10,024 നക്ഷത്രം തെളിച്ചു. ദിവസവും വൈകിട്ട് അഞ്ചുമുതൽ രാത്രി 11 വരെയാണ് കാർണിവൽ. നാടകം, ഗാനമേള, മെഗാ കോമഡി ഷോ, നാടൻകലാരൂപങ്ങൾ, പ്രാദേശിക കലാകാരന്മാരുടെ പരിപാടികൾ, ഡിജെ തുടങ്ങിയവ വിവിധ ദിവസങ്ങളിലുണ്ടാകും. 31ന് രാത്രി 12ന് കൂറ്റൻ പപ്പാഞ്ഞിയെ കത്തിച്ച് മെഗാ കാർണിവല്‍ സമാപിക്കും. 2014ലാണ് നക്ഷത്രത്തടാക മെഗാ കാർണിവൽ തുടങ്ങിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..