23 December Monday

കളമശേരി ഗവ. ഐടിഐയിൽ
685 പേർക്ക് പ്ലേസ്‌മെന്റ്‌

വെബ് ഡെസ്‌ക്‌Updated: Sunday Jul 28, 2024


കളമശേരി
കളമശേരി ഗവ. ഐടിഐയിലെ 716 വിദ്യാർഥികളിൽ 685 പേർക്കും അവസാന ടേം പരീക്ഷയ്‌ക്കുമുമ്പേ ജോലി ലഭിച്ചു. വിവിധ കമ്പനികൾ ക്യാമ്പസിൽ നടത്തിയ പ്ലേസ്മെന്റ്‌ ഡ്രൈവിലാണ് 22 ട്രേഡിലെയും വിദ്യാർഥികൾക്ക് ജോലി ഉറപ്പായത്. കോഴ്സ് പൂർത്തിയാക്കുന്നവരിൽ ചെറിയ ശതമാനംപേർമാത്രമാണ്‌ ഉപരിപഠനത്തിന് പോകുന്നതായി അറിയിച്ചത്‌. ഇവരെക്കൂടി കണക്കിലെടുത്താൽ പ്ലേസ്മെന്റ്‌ നൂറ്‌ ശതമാനമാകും. \

രണ്ടുലക്ഷം രൂപമുതൽ പത്തുലക്ഷംവരെ വാർഷിക ശമ്പളത്തിലാണ് നിയമിക്കുക. വിവിധ സംസ്ഥാനങ്ങളിലും വിദേശത്തുമായി പ്രവർത്തിക്കുന്ന 35 കമ്പനികളാണ് ക്യാമ്പസ് പ്ലേസ്മെന്റ് ഡ്രൈവിൽ പങ്കെടുത്തത്‌. ഇന്റർനാഷണൽ പ്ലേസ്മെന്റുകളും ക്യാമ്പസ് ഡ്രൈവിന്റെ ഭാഗമായി നടന്നു.

കമ്പനി ഓഫർ ചെയ്യുന്ന പിഎഫ്, മറ്റ്‌ അലവൻസ്, ഇഎസ്ഐ, ഭക്ഷണം, താമസം തുടങ്ങിയവയോടെ മിനിമം 14,000 രൂപ ശമ്പളം എന്ന രീതിയിൽ ക്യാമ്പസ് പ്ലേസ്‌മെന്റ്‌ നടന്നിരുന്നു. ഐടിഐയുമായി കരാറുള്ള പ്രമുഖ കാർ കമ്പനികളും ഇലക്‌ട്രോണിക്‌സ്‌ കമ്പനികളും പ്രത്യേകം പ്ലേസ്മെന്റ് ഡ്രൈവ് സംഘടിപ്പിച്ചിരുന്നുവെന്ന്‌ പ്രിൻസിപ്പൽ പി കെ രഘുനാഥ് പറഞ്ഞു. വിദേശ കമ്പനിയിൽ 75,000 രൂപ ശമ്പളത്തിൽ ജോലി ലഭിച്ച കെ എ അൻവിഷ് (ഇലക്ട്രോണിക്സ് മെക്കാനിക്), ഫവാസ് അഷ്റഫ് (ടർണർ) എന്നിവർക്ക് പ്രിൻസിപ്പൽ നിയമനോത്തരവ് കൈമാറി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top