28 December Saturday

സാമ്പത്തിക ക്രമക്കേട് ; മഞ്ഞള്ളൂർ റൂറൽ സഹകരണ ബാങ്കിലേക്ക് പ്രതിഷേധമാർച്ച്‌ നടത്തി

വെബ് ഡെസ്‌ക്‌Updated: Sunday Jul 28, 2024


മൂവാറ്റുപുഴ
മഞ്ഞള്ളൂർ റൂറൽ സഹകരണ ബാങ്കിലെ സാമ്പത്തികക്രമക്കേടിനെതിരെ പ്രതിഷധം. നിക്ഷേപകരുടെ പണം കൊള്ളയടിച്ച കോൺഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്യണമെന്ന്‌ ആവശ്യപ്പെട്ട് വാഴക്കുളത്തെ ബാങ്ക് ഹെഡ് ഓഫീസിനുമുന്നിലേക്ക് സഹകരണ സംരക്ഷണ മുന്നണിയുടെ നേതൃത്വത്തിൽ പ്രതിഷേധമാർച്ചും സഹകരണ സംരക്ഷണസംഗമവും നടത്തി. വാഴക്കുളം പമ്പ് ജങ്‌ഷനിൽനിന്ന് ആരംഭിച്ച മാർച്ച് ബാങ്കിനുമുന്നിൽ സമാപിച്ചു. സഹകരണ സംരക്ഷണസംഗമം കൺസ്യൂമർഫെഡ് വൈസ് പ്രസിഡന്റ് പി എം ഇസ്മയിൽ ഉദ്ഘാടനം ചെയ്തു. ഇ കെ ഷാജി അധ്യക്ഷനായി. ബാബു പോൾ, എം ആർ പ്രഭാകരൻ, സി കെ സോമൻ, സജി ജോർജ്, അനീഷ് എം മാത്യു, ഇ കെ സുരേഷ്, കെ വി സുനിൽ, പി ആർ സനീഷ് എന്നിവർ സംസാരിച്ചു.

കോൺഗ്രസ് ഭരിക്കുന്ന മഞ്ഞള്ളൂർ റൂറൽ സഹകരണ ബാങ്കിൽ അംഗങ്ങളല്ലാത്തവരുടെ പേരിൽ കടമെടുത്തെന്നാണ് പരാതി. അംഗങ്ങളറിയാതെ അവരുടെ പേരിലും വൻതുക കടമെടുത്തു. തിരിച്ചടയ്ക്കാതെ കോടിക്കണക്കിന് രൂപ ബാധ്യതയുണ്ടാക്കിയതുമൂലം ബാങ്ക് ഇടപാടുകൾ പ്രതിസന്ധിയിലാണ്. കോൺഗ്രസ് ഭരണസമിതിയിലെ പ്രസിഡന്റിന്റെയും ഭരണസമിതി അംഗങ്ങളുടെയും അറിവാേടെ നടത്തിയ ക്രമക്കേടാണ് ബാങ്ക് പ്രതിസന്ധിയിലാകാൻ കാരണം. കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്ന് സഹകരണ സംരക്ഷണ മുന്നണി നേതാക്കൾ ആവശ്യപ്പെട്ടു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top