22 November Friday

ദീപശിഖ പ്രയാണം സംഘടിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Jul 28, 2024


പിറവം
സെന്റ്  ജോസഫ്സ് ഹൈസ്കൂളിൽ പ്രഥമ കേരള സ്‌കൂൾ ഒളിമ്പിക്‌സിന്റെ ഭാഗമായി ദീപശിഖ പ്രയാണം സംഘടിപ്പിച്ചു. പാരിസ് ഒളിമ്പിക്സ് വാർത്തകൾ ചർച്ച ചെയ്യാനും മത്സരങ്ങളെ വിലയിരുത്താനും ഉപജില്ലാ സ്കൂൾ ഒളിമ്പിക്സിലേക്ക് കുട്ടികളെ ഒരുക്കാനുമുള്ള പദ്ധതികൾ കായിക ക്ലബ് നടപ്പാക്കും. നഗരസഭ സ്ഥിരംസമിതി അധ്യക്ഷ വത്സല വർഗീസ് ദീപശിഖ ഏറ്റുവാങ്ങി. വാർഡ് കൗൺസിലർ ജോജിമോൻ ചാരുപ്ലാവിൽ     അധ്യക്ഷനായി. പ്രധാനാധ്യാപകൻ ഡാനിയൽ തോമസ്, പിടിഎ പ്രസിഡന്റ് ബിജു തങ്കപ്പൻ, കായികാധ്യാപകൻ ബിച്ചു കുര്യൻ തോമസ് എന്നിവർ സംസാരിച്ചു.

മൂവാറ്റുപുഴ
പാരിസ് ഒളിമ്പിക്സിന്റെ പ്രാധാന്യം കുട്ടികളിൽ പകരാൻ മുളവൂർ ഗവ. യുപി സ്കൂളിൽ ദീപശിഖാപ്രയാണം നടത്തി. സ്കൂളിൽ പ്രത്യേക അസംബ്ലി ചേർന്ന്‌ വിദ്യാഭ്യാസമന്ത്രിയുടെ സന്ദേശം വായിച്ചു. പ്രധാനാധ്യാപിക എച്ച് സുബൈദയുടെ നേതൃത്വത്തിൽ വിദ്യാർഥികൾ ദീപശിഖ തെളിച്ചു. പിടിഎ പ്രസിഡന്റ് അസീസ് കുഞ്ചാട്ട്, കെ എം ഫൈസൽ, കെ എം തസ്നി, കെ എസ് അനുമോൾ, കെ എം ബബിത, എം പി സുമോൾ എന്നിവർ സംസാരിച്ചു.
മൂവാറ്റുപുഴ ഗവ. ടൗൺ യുപി സ്‌കൂളിൽ പ്രത്യേക അസംബ്ലി ചേർന്ന്‌ ഒളിമ്പിക്‌സ്‌ പ്രഖ്യാപന ദീപശിഖ തെളിച്ചു. സീനിയർ അസിസ്റ്റന്റ്‌ റാണി എസ് കല്ലടാന്തിയിൽ ദീപശിഖയ്ക്ക് തിരിതെളിച്ചു. സ്‌പോർട്സ‌ കോ–-ഓർഡിനേറ്റർ സൂസൻ കോരത്  അധ്യക്ഷയായി. അധ്യാപിക രാജി പി ശ്രീധർ കുട്ടികൾക്ക് ഒളിമ്പിക്സ് വിളംബരസന്ദേശം നൽകി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top